Asianet News MalayalamAsianet News Malayalam

താരൻ അകറ്റാന്‍ ഇതാ ഒരു കിടിലൻ ഹെയർ മാസ്ക്!

മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. 

get rid of dandruff by using this hair mask
Author
Thiruvananthapuram, First Published Feb 11, 2021, 10:14 PM IST

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍. തോളിലും പിൻ കഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലിനും താരന്‍ കാരണമാകാം.

തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്.  പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരും പ്രധാന കാര്യം. 

താരനകറ്റാൻ ഒരു പ്രകൃദത്ത  ഹെയർ  മാസ്ക് പരിചയപ്പെടാം...

തൈരും തേനും നാരങ്ങയുമാണ് ഈ മാസ്ക് തയ്യാറാക്കാന്‍ വേണ്ടത്.  ആദ്യം അര കപ്പ് തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത്  തലമുടിവേരുകളിൽ തുടങ്ങി അറ്റം വരെ തേച്ചുപിടിപ്പിക്കുക.  30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്  കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരെ ഇത് ഉപയോഗിക്കാം. 

തൈര് മാത്രം ശിരോചർമ്മത്തിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുന്നതും താരനിൽനിന്നും ഒരു പരിധിവരെ മേചനം നേടാൻ സഹായിക്കും. 

Also Read: തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാം ഈ ഏഴ് ഹെയർ മാസ്കുകൾ...

Follow Us:
Download App:
  • android
  • ios