ചുവപ്പ് നിറമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുകയും അവര്‍ക്ക് മാനസികമായി കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചുവപ്പ് നിറമുള്ള വസ്ത്രം ധരിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കുകയും അതോടൊപ്പം കൂടുതൽ ആകര്‍ഷകമാക്കുകയും ചെയ്യുമെന്ന് ദ യൂറോപ്യൻ ജേണൽ ഓഫ് സോഷ്യൽ സെെക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചുവപ്പും നീലയും വസ്ത്രങ്ങൾ ധരിച്ച 180 പേരിൽ പഠനം നടത്തുകയായിരുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും ചുവപ്പ് വസ്ത്രങ്ങൾ ധരിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനത്തിൽ പറയുന്നത്. ചുവപ്പ് വസ്ത്രം ധരിക്കുന്നത് ലെെം​ഗിക ആകർഷണം കൂട്ടാമെന്നും പഠനത്തിൽ പറയുന്നു.

നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചവരുമായി  താരതമ്യപ്പെടുത്തുമ്പോൾ ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചവർ കൂടുതൽ ആകർഷണീയരും അവർ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും പഠനത്തിൽ കണ്ടെത്തി. ചുവപ്പ് ശ്രദ്ധ ആകർഷിക്കുന്ന നിറമാണെന്നാണ് ബ്രിട്ടനിലെ ലിങ്കൺ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ‌