പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് തെളിയിച്ച് രണ്ടുപേര്‍ വിവാഹം കഴിച്ചു  എന്നതല്ല ഇവിടെത്തെ വാര്‍ത്ത. വിവാഹാഘോഷങ്ങള്‍ക്ക് വേണ്ടി ലക്ഷങ്ങളും കോടികളും മുടക്കുന്ന ഇക്കാലത്ത് ചിലവ് കുറച്ച് വിവാഹം നടത്തി ആ പൈസയ്ക്ക് വീട് വാങ്ങാനുമാണ് ഈ ലെസ്ബിയന്‍ ദമ്പതികള്‍ തീരുമാനിച്ചത്.  ഇംഗ്ലണ്ട് സ്വദേശികളായ ലിസ, സ്റ്റെഫ് ഗാര്‍വുഡ് എന്നിവരാണ് തങ്ങളുടെ വിവാഹ ചിലവ് കുറയ്ക്കാന്‍ തീരുമാനിച്ചത്.   

2,19,835 രൂപയാണ് ആകെമൊത്തം ഇവരുടെ വിവാഹ ചിലവ്. വിവാഹവസ്ത്രങ്ങള്‍ക്കായി ഇരുവാരും കൂടി ചിലവാക്കിയത് £70 ആണ്. അതായത് 6100 രൂപ.  ഒരിക്കല്‍ ഉപയോഗിച്ച വിവാഹ വസ്ത്രം (സെക്കന്‍റ് ഹാന്‍റ് ) ആണ് ലിസ വാങ്ങിയത്.  ഒരു ആപ്പില്‍ നിന്നാണ് ലിസ വസ്ത്രം വാങ്ങിയത്.  സ്റ്റെഫ് ആകാട്ടെ തന്‍റെ അമ്മയുടെ വസ്ത്രമാണ് വിവാഹദിനത്തിന് ധരിച്ചത്. വെറും 4200 രൂപയാണ് വിവാഹ മോതിരങ്ങള്‍ക്കായി ഇരുവരും ചിലവാക്കിയത്. 35000 രൂപയാണ് അന്നേ ദിവസം ഭക്ഷണത്തിനായി ചിലവായത്. ഒരു വീടാണ് ഇവരുടെ സ്വപ്നം. ചിലവ് പരമാവതി കുറച്ച് വീട് സ്വന്തമാക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. 

ഹണിമൂണിന് പോകാനുള്ള പണം മറ്റ് ബന്ധുക്കള്‍ സമ്മാനമായി നല്‍കുകയായിരുന്നു. 27കാരിയായ ലിസ  പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ്. 2017 മാര്‍ച്ചിലാണ് 25കാരിയായ സ്റ്റെഫും  ലിസയും തങ്ങളുടെ പ്രണയം തുറന്നുപറയുന്നത്. 

അടുത്തിടെ  ഇന്ത്യാ-പാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും വിവാഹിതരായതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിര്‍ത്തികളുടെ പോര്‍ വിളികള്‍ ഇവരുടെ പ്രണയത്തിന് തടസമായില്ല. കാലിഫോര്‍ണിയയില്‍ വെച്ച് കുടുംബങ്ങളും കൂട്ടുകാരുമൊത്ത് ആഘോഷപൂര്‍വമായിരുന്നു ഇരുവരുടെയും വിവാഹം.