ഇരുപത്തിമൂന്നുകാരനായ കെലെബ് 56കാരനായ മാര്‍ക്ക് നിക്കോളാസിനെ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പരിചയപ്പെട്ടത്. അന്ന് കെലെബിന് 17 വയസ്സും മാര്‍ക്കിന് 49 വയസ്സുമായിരുന്നു. 

ഇരുപത്തിമൂന്നുകാരനായ കെലെബ് 56കാരനായ മാര്‍ക്ക് നിക്കോളാസിനെ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പരിചയപ്പെട്ടത്. അന്ന് കെലെബിന് 17 വയസ്സും മാര്‍ക്കിന് 49 വയസ്സുമായിരുന്നു. ഗെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പോടുമ്പോള്‍ ഇങ്ങനെ പ്രണയത്തിലാകുമെന്ന് ഇരുവരും ചിന്തിച്ചിരുന്നില്ല. 

എന്നാല്‍ പരിചയപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞപ്പോഴെക്കും അമേരിക്കന്‍ സ്വദേശികളായ ഇരുവരും പിരിയാന്‍ പറ്റാത്ത വിധം അടുക്കുകയായിരുന്നു. പക്ഷേ ഇവരുടെ പ്രണയബന്ധത്തെ സമൂഹം ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു. പലരും ഇവരെ കളിയാക്കി. ഇരുവരുടെ പ്രായ വ്യത്യാസം തന്നെയായിരുന്നു ഇതിന് കാരണവും. ഇരുവരും തമ്മില്‍ 33 വയസ്സിന്‍റെ വ്യത്യാസമുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്നയാളാണ് (paedophile) മാര്‍ക്ക് എന്നും പലരും പറഞ്ഞു. എന്നാല്‍ ഇതൊന്നും ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന് ഒരു കളങ്കവും വരുത്തിയില്ല. 

'അച്ഛനാണോ എന്ന് ചോദിക്കുന്നവരോട് ഇതന്‍റെ കാമുകന്‍ ആണെന്നാണ് ഞാന്‍ പറയുന്നത്'- കെലെബ് പറഞ്ഞു. കെലെബ് അന്‍പത്തുകളിലെത്തും മുന്‍പ് താന്‍ മരിച്ചുപോകുമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ മാത്രമാണ് ഒരു വിഷമം എന്ന് മാര്‍ക്ക് പറയുന്നു. അതേ സമയം തന്‍റെ കാമുകനെ ശുശ്രൂഷിക്കാനുളള അവസരം ലഭിക്കുന്നതില്‍ സന്തോഷം മാത്രമേ ഉളളൂ എന്ന് കെലെബും പറയുന്നു. ഇരുവരും അവരുടെ പ്രണയബന്ധം കെലെബിന്‍റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്.