വിവാഹജീവിതത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പങ്കാളിത്തമാണ് എന്ന വാചകം എല്ലാവരും കേട്ടിട്ടുണ്ടാകും. എങ്കിലും അതൊന്നും പലരുടെയും ജീവതത്തില്‍ കാണാറുമില്ല. 

വിവാഹജീവിതത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പങ്കാളിത്തമാണ് എന്ന വാചകം എല്ലാവരും കേട്ടിട്ടുണ്ടാകും. എങ്കിലും അതൊന്നും പലരുടെയും ജീവതത്തില്‍ കാണാറുമില്ല. വീട്ടുജോലികള്‍ ചെയ്യുന്നതും കുട്ടികളെ വളര്‍ത്തേണ്ടതും പരിപാലിക്കേണ്ടതും ഊട്ടേണ്ടതും ഉറക്കേണ്ടതുമൊക്കെ ഭാര്യമാരുടെ മാത്രം കടമയാണെന്നു കരുതിയിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ ആ ചിന്തയൊന്ന് ഉപക്ഷേിക്കുന്നത് നല്ലതായിരിക്കും. ഒന്നു മാറ്റിപിടിച്ചാല്‍ ദാമ്പത്യത്തില്‍ അത് ഗുണം ചെയ്യുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

വീട്ടുജോലികള്‍ തുല്യമായി പങ്കുവെയ്ക്കുന്ന ദമ്പതികളുടെ ലൈംഗിക ജീവിതം നല്ലതായിരിക്കുമെന്നാണ് ഈ പഠനം പറയുന്നത്. University of Alberta ആണ് ഈ പഠനത്തിന് പിന്നില്‍. വീട്ടിലെ എല്ലാ ജോലികളും തുല്യമായി പങ്കുവെയ്ക്കുന്ന ദമ്പതികള്‍ എല്ലാ കാര്യത്തിലും ത്യപ്തരാണെന്നും അവര്‍ക്ക് നല്ല ലൈംഗിക ജീവിതമാകും ഉണ്ടാവുക എന്നുമാണ് പഠനം പറയുന്നത്. 

ഇത്തരത്തില്‍ ജോലികള്‍ പങ്കുവെയ്ക്കുമ്പോള്‍, ദമ്പതികള്‍ക്ക് തമ്മിലൊരു ബഹുമാനവും സ്നേഹവും ഉണ്ടാകുമെന്നാണ് ഈ പഠനം പറഞ്ഞുവെയ്ക്കുന്നത്. കുടുംബത്തിന്‍റെ സന്തോഷത്തിനും കുട്ടികളുടെ നല്ല ഭാവിക്കും ദമ്പതികള്‍ എല്ലാ ജോലികളും തുല്യമായി പങ്കുവെയ്ക്കണം എന്നും പഠനം സൂചിപ്പിക്കുന്നു.