ചിതറിക്കിടന്ന മാലിന്യം കൊത്തിയെടുത്ത് കൃത്യമായി ചവറ്റുകുട്ടയില്‍ ഇടുന്ന കാക്കയെ ആണ് വീഡിയോയില്‍ കാണുന്നത്. 

റോഡരികിലെ ടാപ്പ് പരസഹായം ഇല്ലാതെ തുറന്ന് വെള്ളം കുടിക്കുന്ന ബുദ്ധിമാനായ ഒരു കാക്കയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ മറ്റൊരു കാക്കയുടെ വീഡിയോയും സൈബര്‍ ലോകത്ത് പ്രചരിക്കുകയാണ്. 

ചിതറിക്കിടന്ന മാലിന്യം കൊത്തിയെടുത്ത് കൃത്യമായി ചവറ്റുകുട്ടയില്‍ ഇടുന്ന കാക്കയെ ആണ് വീഡിയോയില്‍ കാണുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Scroll to load tweet…

38 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിലത്തുകിടക്കുന്ന പേപ്പര്‍ കഷ്ണങ്ങള്‍ കൊത്തിയെടുത്ത് അടുത്തുള്ള ചവറ്റുകുട്ടയില്‍ ഇടുന്ന കാക്കയെ ആണ് കാണുന്നത്. വീഡിയോ വൈറലായതോടെ കാക്കയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്തു. മനുഷ്യര്‍ ഇവയെ കണ്ടു പഠിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

Also Read: 'ഞാന്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണ്'; വൈറലായി കാക്കയുടെ വീഡിയോ...