ഒരു ദൃശ്യമാധ്യമ പ്രവർത്തകന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിതമായൊരു സംഭവം നടന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ ചിലര്‍ അറിയാതെ ക്യാമറ കണ്ണുകളിൽ വന്നുപെടുന്നതും മറ്റുചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരുന്നതുമൊക്കെ സ്ഥിരം കാഴ്ചകളാണ്. അത്തരത്തില്‍ ഒരു ദൃശ്യമാധ്യമ പ്രവർത്തകന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിതമായൊരു സംഭവം നടന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കാലിഫോർണിയയിലാണ് സംഭവം നടന്നത്. മാധ്യമ പ്രവർത്തകന്‍ ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടെ അതിനെ പശ്ചാതലമാക്കി സെൽഫി എടുക്കാൻ ശ്രമിച്ച ഒരു യുവതിക്ക് പറ്റിയ അബദ്ധമാണ് സംഭവം. റിപ്പോർട്ടറുടെ പുറകിലൂടെ യുവതി സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു. 

ശേഷം യുവതി ഇരു കൈകളും വിട്ട് സൈക്കിളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുകയും ബാലൻസ് നഷ്ടപ്പെട്ട് നിലത്തേയ്ക്ക് വീഴുന്നതുമാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ എന്തായാലും സൈബര്‍ ലോകത്ത് സൂപ്പര്‍ ഹിറ്റാണ്. രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read: വ്യായാമം ചെയ്യാന്‍ ജിമ്മില്‍ തന്നെ പോകണമെന്നുണ്ടോ? സൈക്ലിംഗ് ചെയ്യുന്ന ജാന്‍വി കപൂര്‍; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona