അകാലനരയുടെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. അകാലനരയെ വൈകിപ്പിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാം. അതിന് പല കാരണങ്ങളും കാണും. അകാലനരയുടെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. അകാലനരയെ വൈകിപ്പിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍, ചീര, നട്സ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അകാലനര വരാതിരിക്കാന്‍ സഹായിക്കും.

2. ഓയില്‍ മസാജ്

എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നതും അകാലനര തടയാനും തലമുടി വളരാനും സഹായിക്കും.

3. വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നത് തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദവും അകാലനരയ്ക്ക് കാരണമാകും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.

5. പുകവലി ഒഴിവാക്കുക

അമിത പുകവലി കാരണവും അകാലനര ഉണ്ടാകാം. അതിനാല്‍ പുകവലി ഒഴിവാക്കുക.

6. വിറ്റാമിന്‍ ബി12

വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അകാലനരയെ തടയാന്‍ സഹായിക്കും. ഇതിനായി മുട്ട, മത്സ്യം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

7. മൈലാഞ്ചിയില

ഒരു പിടി തുളസിയില, മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ട്- മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും.

8. ഉലുവ

ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് ഉള്ളി നീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.