പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ (Deepika Padukone). അഭിനയം കൊണ്ടുമാത്രമല്ല, വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റ (style statement) കൊണ്ടും ദീപിക ‌ആരാധകരുടെ മനം കവരാറുണ്ട്. 

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് (fashion world) ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.

ദീപാവലിയോട് അനുബന്ധിച്ചാണ് ദീപിക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. രണ്‍വീര്‍ സിങ് അടക്കം നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. പിങ്ക് നിറത്തിലുള്ള ചന്ദേരി അനാര്‍ക്കലി സെറ്റില്‍ മനോഹരിയായിരിക്കുകയാണ് ദീപിക. എംബ്രോയ്ഡറികള്‍ കൊണ്ട് മനോഹരമാണ് ടോപ്പ്. 

View post on Instagram

ഹെവി കമ്മലാണ് ഇതിനോടൊപ്പം ദീപിക അണിഞ്ഞത്. ആരാധകർക്ക് ദീപാവലി ആശംസിച്ചുകൊണ്ടായിരുന്നു ദീപിക ചിത്രങ്ങൾ പങ്കുവച്ചത്. ഇതോടെ വസ്ത്രത്തിന്റെ വിലയും മറ്റു കാര്യങ്ങളെ കുറിച്ചുമായി ആരാധകരുടെ അന്വേഷണം.

70,000 രൂപയാണ് ഈ അനാര്‍ക്കലി സെറ്റിന്‍റെ വില. തൊറാനി ബ്രാൻഡിന്റെ ഒഫീഷ്യൽ സൈറ്റിൽ ഈ ഔട്ട്ഫിറ്റ് ലഭ്യമാണ്. 

Also Read: മഞ്ഞയില്‍ മനോഹരി; കാഞ്ചീപുരം ലെഹങ്കയില്‍ തിളങ്ങി അഹാന കൃഷ്ണ