ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് കയ്യടി നേടാറുമുണ്ട്. 2019ലെ ദീപികയുടെ എല്ലാ ഫാഷന്‍ പരീക്ഷണങ്ങളും വിജയകരവുമായിരുന്നു.

ഇപ്പോഴിതാ ദീപികയുടെ ഈ വര്‍ഷത്തെ അവസാന ഔട്ട് ലുക്കും പുറത്തുവന്നു.  ക്രീപി ജീന്‍സിനൊപ്പം വൈറ്റ് ഷര്‍ട്ടില്‍ സെക്സിയായി നില്‍ക്കുന്ന ദീപികയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

 

ഷര്‍ട്ടിന്‍റെ മുകളില്‍ കറുത്ത ക്രോപ്പ് ടോപ്പ് കൂടി ധരിച്ചപ്പോള്‍ ലുക്ക് കംപ്ലീറ്റായി. പുതിയ സിനിമയുടെ പ്രെമോഷന് പങ്കെടുക്കാന്‍ എത്തിയതാണ് താരം.