'എന്തൊരു ഭംഗിയാണ് കാണാന്‍', 'എന്തൊരു ആകാരവടിവാണ്' , അങ്ങനെ പോകുന്നു ബോളിവുഡ് നടി ദീപിക പദുകോണിനെ കുറിച്ചുളള കമന്‍റുകള്‍. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ദീപികയെ തോല്‍പ്പിക്കാന്‍ ആരുമില്ല എന്നാണ് ബോളിവുഡിലെ സംസാരം. 

അഭിനയത്തില്‍ മാത്രമല്ല, ഫാഷന്‍റെ കാര്യത്തിലും ഫിറ്റ്‌നസ്സിലും ദീപിക നന്നായി ശ്രദ്ധിക്കാറുണ്ട്. യോഗയും ജിമ്മും ദീപിക മുടക്കാറില്ല. അതുപോലെ തന്നെ ഭക്ഷണകാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചയ്ക്കും താരം തയ്യാറല്ല.

ദീപികയുടെ  ആകര്‍ഷകമായ  ആകാരവടിവിന്‍റെ രഹസ്യം ഈ വര്‍ക്കൌട്ടുകളാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദീപികയുടെ ഇന്‍സ്ട്രക്ടറായ യാസ്മിന്‍ കറാച്ചിവാലയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിലത്ത് നിന്ന് ശരീരം മുഴുവനായി എഴുന്നേല്‍പ്പിക്കുന്ന വളരെ കഠിനമേറിയ വര്‍ക്കൌട്ടാണ് വീഡിയോയില്‍ താരം ചെയ്യുന്നത്.