താരപ്പകിട്ടിന് പുറമെ വ്യക്തിത്വം കൊണ്ടുകൂടി ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയാണ് ദീപിക പദുക്കോണ്‍. അഭിനയത്തില്‍ മാത്രമല്ല, ഫാഷന്‍റെ കാര്യത്തിലും ഫിറ്റ്‌നസ്സിലും ദീപിക നന്നായി ശ്രദ്ധിക്കാറുണ്ട്. യോഗയും ജിമ്മും ദീപിക മുടക്കാറില്ല. അതുപോലെ തന്നെ ഭക്ഷണകാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചയ്ക്കും താരം തയ്യാറല്ല.

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ദീപികയെ തോല്‍പ്പിക്കാന്‍ ആരുമില്ല എന്നാണ് ബോളിവുഡിലെ സംസാരം. ദീപികയ്ക്ക് ഇഷ്ടം സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളാണ്. ഉപ്പുമാവും ദോശയും ഇഡലിയുമൊക്കെയാണ് ദീപികയുടെ പ്രഭാത ഭക്ഷണം. രണ്ട് കോഴിമുട്ടയുടെ വെള്ളയും കൊഴുപ്പ് കുറഞ്ഞ പാലും ദീപിക പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. 

ഉച്ചയ്ക്ക് ഗ്രില്‍ ചെയ്ത് മീന്‍ ഉണ്ടാവും. ഉച്ചഭക്ഷണത്തില്‍ വെജിറ്റബിള്‍ സാലഡ് നിര്‍ബന്ധമാണ്. ചപ്പാത്തിയും പരിപ്പ് കറിയുമാണ് ദീപികയുടെ രാത്രിയിലെ ഭക്ഷണം. ഉറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ ഭക്ഷണം കഴിക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്.

ഇടനേരത്ത് വെള്ളവും പഴങ്ങളും ധാരാളമായി കഴിക്കും. മധുരപലഹാരങ്ങളും എണ്ണയില്‍ വറുത്തതെല്ലാം ദീപിക ഒഴിവാക്കിയിട്ടുണ്ട്.