ബോളിവുഡില്‍ സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്ന താരമാണ് ദീപിക പദുക്കോണ്‍. ധാരാളം ആരാധകരുള്ള  താരം വസ്ത്രങ്ങളില്‍ എപ്പോഴും വേറിട്ട പരീക്ഷണങ്ങള്‍ നടത്താറുമുണ്ട്. ചിലപ്പോഴൊക്കെ വസ്ത്രധാരണത്തിന്‍റെ പേരില്‍ താരത്തിന്  ട്രോളുകളും ലഭിച്ചിട്ടുണ്ട്. 

എന്നാല്‍ ഇപ്പോഴിതാ സ്വന്തം ഔട്ട്ഫിറ്റിനെ സ്വയം ട്രോളുകയാണ് ദീപിക. തന്റെ വസ്ത്രധാരണത്തെ കളിയാക്കി കൊണ്ടുള്ള മീം ആണ് ദീപിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ  പങ്കുവച്ചിരിക്കുന്നത്. 

 

ദീപാവലി വിരുന്നിനോട് അനുന്ധിച്ച് ദീപിക ധരിച്ച വസ്ത്രമാണ് ട്രോളുകള്‍ക്കിരയായത്. ദീപാവലി സ്‌പെഷ്യല്‍ മധുരമായ കാജു കട്‌ലിയോട് താരതമ്യപ്പെടുത്തിയുള്ള മീമാണ് താരം പങ്കുവച്ചത്. 

വെള്ള നിറത്തിലുള്ള ദീപികയുടെ വസ്ത്രത്തിലുള്ള ഡയമണ്ട് ആകൃതിയിലുള്ള ഡിസൈനാണ് മീമിന് കാരണമായത്.  കാജു കട്‌ലിയുടെയും ദീപികയുടെ ചിത്രവും ചേര്‍ത്തുവച്ച മീമാണ് ദീപിക പോസ്റ്റ് ചെയ്തത്.

 

Also Read: മഞ്ഞ സാരിയില്‍ 'ട്രഡീഷനല്‍' ലുക്കില്‍ ജാന്‍വി കപൂര്‍...