ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ മറ്റ് താരങ്ങളെ പോലെ ദീപികയും ശ്രദ്ധിക്കാറുണ്ട്. അതു സൂചിപ്പിക്കുന്ന ഒരു വര്‍ക്കൗട്ട് വീഡിയോ കഴിഞ്ഞ ദിവസം ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

അഭിനയം (Acting) കൊണ്ടും, വ്യക്തിത്വം കൊണ്ടും ആരാധകരെ സ്വന്തമാക്കിയ ബോളിവുഡ് നടിയാണ് ദീപിക പദുകോൺ (Deepika Padukone). പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ചിത്രങ്ങളും (photos) ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും (social media) താരം സജ്ജീവമാണ്. 

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ മറ്റ് താരങ്ങളെ പോലെ ദീപികയും ശ്രദ്ധിക്കാറുണ്ട്. അതു സൂചിപ്പിക്കുന്ന ഒരു വര്‍ക്കൗട്ട് വീഡിയോ കഴിഞ്ഞ ദിവസം ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് വര്‍ക്കൗട്ട് ചെയ്യുന്നത് ഇഷ്ടമാണെന്നും എന്നാല്‍, താന്‍ പൊതുവേ മടിച്ചിയാണെന്നും വീഡിയോയില്‍ താരം പറയുന്നു.

വീഡിയോയ്ക്ക് താരം നല്‍കിയ ക്യാപ്ഷനാണ് ആരാധകര്‍ക്ക് ഇഷ്ടമായത്. 'ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നു, കാരണം എനിക്ക് കൂടുതല്‍ കേക്ക് കഴിക്കാമല്ലോ'- എന്നായിരുന്നു താരത്തിന്‍റെ ക്യാപ്ഷന്‍. വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടത്. 

View post on Instagram

രസകരമായ ക്യാപ്ഷന്‍ എന്നാണ് ആരാധകരുടെ കമന്‍റ്. മുമ്പും സമാനമായ വര്‍ക്കൗട്ട് വീഡിയോകള്‍ ദീപിക പങ്കുവച്ചിട്ടുണ്ട്. 

View post on Instagram
View post on Instagram

Also Read: പതിവായി വ്യായാമം ചെയ്യുന്നത് ന്യുമോണിയയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു: പഠനം