വര്‍ഷങ്ങള്‍ ഒന്നിച്ച് താമസിച്ച ശേഷം വിവാഹിതരായത് കൊണ്ട് തന്നെ ഇരുവര്‍ക്കും പരസ്പരം നന്നായി അറിയാം. 

മുംബൈ: ആറുവര്‍ഷത്തെ ഡേറ്റിംഗിന് ശേഷമാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരാകുന്നത്. വര്‍ഷങ്ങള്‍ ഒന്നിച്ച് താമസിച്ച ശേഷം വിവാഹിതരായത് കൊണ്ട് തന്നെ ഇരുവര്‍ക്കും പരസ്പരം നന്നായി അറിയാം. 

ഇപ്പോഴിതാ രണ്‍വീര്‍ തനിക്ക് സമ്മാനിച്ച ഒരു ചെരിപ്പിന്‍റെ ചിത്രം ദീപിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ഏറ്റവും മികച്ച സമ്മാനമെന്നും അദ്ദേഹത്തിന് എന്നെ നന്നായി അറിയമാമെന്നുമാണ് ചിത്രത്തിന്‍റെ ഒപ്പം ദീപിക ഷെയര്‍ ചെയ്ത മനോഹരമായ തലക്കെട്ട്.