Asianet News MalayalamAsianet News Malayalam

കണ്ണിലും ശരീരത്തും നിറയെ മുഴകൾ; ഭക്ഷണം പോലും കഴിക്കാനാവാതെ അലയുന്ന മാൻ കണ്ണീരാവുന്നു

ശരീരത്തും മുഖത്തുമെല്ലാം മുഴകള്‍ നിറഞ്ഞ് ഭക്ഷണം പോലും കഴിക്കാനാവാതെ അലയുന്ന മാനിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ കണ്ണീരാവുകയാണ്. 

deer covered in tumors spotted
Author
Thiruvananthapuram, First Published Aug 11, 2019, 2:32 PM IST

ശരീരത്തും മുഖത്തുമെല്ലാം മുഴകള്‍ നിറഞ്ഞ് ഭക്ഷണം പോലും കഴിക്കാനാവാതെ അലയുന്ന മാനിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ കണ്ണീരാവുകയാണ്. അമേരിക്കയിലെ മിനസോട്ടയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. ഫോട്ടോഗ്രാഫറും മിനസോട്ടയില്‍ നഴ്സ് കൂടിയുമായ ജൂലി കാരോവാണ് മാനിന്‍റെ ചിത്രം പകർത്തി പങ്കുവച്ചത്.

മുഴകള്‍ കൊണ്ട് കണ്ണുകളും മുഖവും മൂടിയ നിലയിലായാണ് മാനിനെ കണ്ടത്. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം മുഴകളുണ്ട്. മനുഷ്യരില്‍ കാണുന്ന എച്ച് പി വി രോഗത്തിന് സമാനമാണ് അവസ്ഥയെന്നാണ് ജൂലി വ്യക്തമാക്കുന്നത്. ഈ രോഗത്തിന് ചികിത്സയുണ്ടോയെന്നും മാനിനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നും  ജൂലി ചിത്രം പങ്കുവെച്ച് ചോദിക്കുന്നു. തൊലിപ്പുറത്ത് കാണുന്ന ക്യാന്‍സറിന്‍റെ വകഭേദമായ 'ഫൈബ്രോമാറ്റോസിസിന്' എന്ന അവസ്ഥയാണ് മാനിന്‍റെ ദുരിതത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.

Follow Us:
Download App:
  • android
  • ios