യുവാക്കളുടെ ഇടയില്‍ നെറ്റ്ഫ്ലിക്സ്  പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ കാണുന്ന ശീലം വര്‍ദ്ധിച്ചിട്ട്  കുറച്ച് നാളുകളായി. മറ്റ് ജോലികളില്‍ മുഴുകാതെ, എന്തിന് ഭക്ഷണം പോലും കഴിക്കാതെയാണ് പലരും ഇത്തരം വെബ് സീരിസുകള്‍ കണ്ടിരിക്കുന്നത്.

വെബ് സീരിസുകളോടുള്ള ആസക്തിയില്‍ പലരും  ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ പോലും ശ്രമിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ പങ്കാളിയെ ക്ഷണിച്ചിട്ട് ഉറക്കം പോലും ഇല്ലാതെ നെറ്റ്ഫ്ലിക്സ് കാണുന്നവരാണ് ഏറെയും എന്നാണ് ഈ പഠനം പറയുന്നത്.

ഇന്‍റര്‍നാഷണല്‍ അക്കാഡമി ഓഫ് സെക്സ് റിസേര്‍ച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഒരു വീഡിയോ കാണ്ടുകഴിയുമ്പോഴേക്കും അടുത്തത് കാണാനുളള പ്രവണത ഉണ്ടാകുമെന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ജീന്‍  ട്വെന്‍‌ഗി പറയുന്നു.