സമ്പന്നനാണെന്നു നടിക്കാമെന്നും എന്നാൽ അത് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാനുളള സാധ്യതയുണ്ടെന്നുമാണ് മോഡലുകളുടെ വീഴ്ചയിലൂടെ ഉദ്ദേശിച്ചതെന്ന് കമ്പനിയുടെ സിഇഒ ബീത് കാൽസൺ പിന്നീട് കുറിച്ചു. 

റാംപില്‍ മോഡലുകൾ വീഴുന്നത് പുതിയ കാഴ്ചയൊന്നുമല്ല. അത്തരത്തിലുള്ള പല വീഡിയോകളും വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ മിലാൻ ഫാഷൻ വീക്കിനെ വ്യത്യസ്തമാക്കിയതും റാംപില്‍ മോഡലുകൾ വീഴുന്ന കാഴ്ചയായിരുന്നു. ‘AVAVAV’ എന്ന ലേബലിന്‍റെ ‘ഫിൽതി റിച്ച്’ കലക്‌ഷൻ അവതരണമാണ് വീഴ്ചയാൽ ശ്രദ്ധേയമായത്. 

മോഡൽ ശരിക്കും വീണതാണെന്നാണ് കാണികൾ ആദ്യം കരുതിയത്. പിന്നീട് കലക്‌ഷൻ അവതരിപ്പിച്ച് റാംപിലെത്തിയ മോഡലുകളെല്ലാം വീഴാൻ തുടങ്ങിയതോടെ ആണ് ഇത് സംഭവം മന:പൂര്‍വ്വം ആണെന്ന് ആളുകള്‍ക്ക് മനസ്സിലായത്. സമ്പന്നനാണെന്നു നടിക്കാമെന്നും എന്നാൽ അത് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാനുളള സാധ്യതയുണ്ടെന്നുമാണ് മോഡലുകളുടെ വീഴ്ചയിലൂടെ ഉദ്ദേശിച്ചതെന്ന് കമ്പനിയുടെ സിഇഒ ബീത് കാൽസൺ പിന്നീട് കുറിച്ചു.

ഹൈ ഫറി ബൂട്ട്സ്, ഡോളർ സൈൻ എബ്ലംസ്, ഓവർ സൈസ് ജാക്കറ്റ്സ്, ഹൂഡീസ്, പുതിയ സ്പ്ലാഷ് കളേഴ്സ് എന്നിവയാണ് ഫിൽത്തി റിച്ചിലൂടെ അവതരിപ്പിച്ചത്.

View post on Instagram

68 ഇരട്ട മോഡലുകളെ റാംപിലെത്തിച്ച് ആഡംബര ഫാഷന്‍ ബ്രാൻഡ് ഗൂച്ചിയും മിലൻ ഫാഷൻ വീക്കിൽ ശ്രദ്ധ നേടി. ട്വിൻസ് ബർഗ് എന്ന കലക്‌ഷനാണ് ഗൂച്ചി അവതരിപ്പിച്ചത്. ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടർ അലസ്സാൻഡ്രോ മിഷേലിന്റെ അമ്മയ്ക്കും അവരുടെ ഇരട്ട സഹോദരിക്കും ആദരമർപ്പിച്ചാണ് ഇങ്ങനെയൊരു സ്പെഷ്യല്‍ റാംപ്. ഗൂച്ചി ട്വിൻസ്ബർഗ് എന്നായിരുന്നു ഷോയുടെ പേര്. 

'എറാൾഡ, ഗ്വിലേന എന്നീ രണ്ടു അമ്മമാരുടെ മകനാണ് ഞാൻ. ഇരട്ടത്വത്തെ തങ്ങളുടെ അസ്തിത്വത്തിന്റെ ആത്യന്തിക മുദ്രയാക്കി മാറ്റിയ രണ്ട് അസാധാരണ സ്ത്രീകൾ. അവർ ഒരേ ശരീരമായിരുന്നു. ഒരേ പോലെ വസ്ത്രം ധരിച്ചു. മുടി കെട്ടിവച്ചു. അവർ അവിശ്വസനീയമാംവിധം സാമ്യമുള്ളവരയിരുന്നു. അവരായിരുന്നു എന്റെ ലോകം'- ഷോയെക്കുറിച്ചുളള അറിയിപ്പിൽ അലസ്സാൻഡ്രോ മിഷേൽ കുറിച്ചു. ഇന്‍സ്റ്റഗഗ്രാമിലൂടെ ആണ് കുറിപ്പ് പങ്കുവച്ചത്. 

View post on Instagram

Also Read: 'ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല, ദിവസം മുഴുവനും കിടക്കയില്‍'; ഗർഭകാലത്തെക്കുറിച്ച് ബിപാഷ ബസു