Asianet News MalayalamAsianet News Malayalam

ജന്മദിന സമ്മാനമായി ഭൂട്ടാൻ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്....

 എന്തായാലും വ്യത്യസ്തമായ ഈ പിറന്നാൾ സമ്മാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രാജാവ്​ ജിഗ്​മെ ഖേസർ നാംഗ്യെലി​ന്റെ നാൽപതാം പിറന്നാളാണ് ആഘോഷിക്കുന്നത്. 

differenr birthday gift for bhutan king from people
Author
Thimphu, First Published Feb 22, 2020, 3:50 PM IST

തിംഫു: ഭൂ‍ട്ടാനിലെ രാജാവായ ജി​ഗ്‍മേ ഖേസർ നം​ഗ്യൽ വാങ്ചുകിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് വ്യത്യസ്തമായ ഒരു സമ്മാനം നൽകാനാണ് പ്രധാനമന്ത്രിയായ ലോട്ടേ ഷെറിം​ഗ് ജനങ്ങളോട് നിർദ്ദേശിച്ചത്.

തെരുവുനായ ശല്യം രൂക്ഷമായ ഭൂട്ടാനിൽ, രാജാവിനു​ള്ള പിറന്നാൾ സമ്മാനമായി എല്ലാ കുടുംബങ്ങളും ഓരോ തെരുവുനായയെ ദത്തെടുത്ത്​ വളർത്തണമെന്നതായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.

എന്തായാലും വ്യത്യസ്തമായ ഈ പിറന്നാൾ സമ്മാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രാജാവ്​ ജിഗ്​മെ ഖേസർ നാംഗ്യെലി​ന്റെ നാൽപതാം പിറന്നാളാണ് ആഘോഷിക്കുന്നത്. 

ഭൂട്ടാനിലെ മാധ്യമപ്രവർത്തകയായ നം​ഗായ് സാം ആണ് ട്വിറ്ററിൽ ഇക്കാര്യം കുറിച്ചിരിക്കുന്നത്. താനും പ്രതിശ്രുത വരനും ചേർന്ന് മൂന്ന് നായ്ക്കളെ ദത്തെടുത്തതായും ഇവർ കൂട്ടിച്ചേർക്കുന്നു. ഇതോടെ നിരവധി പേരാണ്​ നായകളെ ഏറ്റെടുത്തത്​.

അനിയന്ത്രിതമായ തെരുവുനായ ശല്യം കാരണം പൊറുതിമുട്ടുന്ന രാജ്യത്ത്​ ദിനംപ്രതി നിരവധി പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.  ഈ ജന്മദിന സമ്മാനത്തെ അഭിനന്ദിച്ചുകൊണ്ട്  നിരവധി പേരാണ് ട്വിറ്ററിൽ പ്രതികരണമറിയിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios