വസ്ത്രത്തെ കുറിച്ചും അമ്മമാരോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളെ കുറിച്ചും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് മുലയൂട്ടണോ വേണ്ടയോ എന്നത് മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മുലയൂട്ടലിനെ കുറിച്ച് നിരവധി ആശങ്കകളാണ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും ദിപ പറഞ്ഞു. 

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് ദിപ ബുള്ളർ ഖോസ്ലയാണ്. കറുപ്പും മഞ്ഞയും നിറങ്ങളിലൂള്ള മനോഹരമായ ഗൗണാണ് ദിപ ധരിച്ചിരിക്കുന്നത്. എന്നാൽ വെറും ​ഗൗണല്ല, മുലപ്പാല്‍ ശേഖരിക്കാനുള്ള ബ്രെസ്റ്റ് പമ്പും ​​ഗൗണിൽ ഘടിപ്പിച്ചിട്ടുണ്ട്. അമ്മ എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും താൻ മനസിലാക്കി കൊടുക്കുകയാണ് ചെയ്യുന്നതെന്ന് ദീപ പറഞ്ഞു. 

'അമ്മ എന്നതിന്റെ യഥാർത്ഥ അർത്ഥമെന്താണ്? എന്നെ സംബന്ധിച്ചിടത്തോളം ഒരു അമ്മയെന്നാൽ ഒരു കുട്ടിയെ പ്രസവിക്കുന്നതിനേക്കാൾ കൂടുതലാണ്. ജീവിതത്തിൽ അമ്മയെന്നാൽ അർത്ഥമാക്കുന്നത് ഒരു ആത്മാവിനെ കാണുന്നതിന് മുമ്പായി അതിനെ സ്നേഹിക്കുകയും അറിയുകയും ചെയ്യുക എന്നതാണ്. ഒരു അമ്മയെ ജീവിതത്തിലുടനീളം അനന്തമായ കരുതലോടെയും സ്നേഹത്തോടെയും അവരെ സംരക്ഷിക്കുക എന്നതാണ്...' - ദിപ കുറിച്ചു.

വസ്ത്രത്തെ കുറിച്ചും അമ്മമാരോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളെ കുറിച്ചും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് മുലയൂട്ടണോ വേണ്ടയോ എന്നത് മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മുലയൂട്ടലിനെ കുറിച്ച് നിരവധി ആശങ്കകളാണ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും ദിപ പറഞ്ഞു. നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡറും ഫാഷന്‍ രംഗത്തെ സജീവമാണ് ദിപ ബുള്ളർ ഖോസ്ല.

View post on Instagram