നടുവിന് പ്രശ്നമുള്ളവര്‍ അണിയുന്ന ബെല്‍റ്റുമായും ഡൈസെല്‍ സ്കര്‍ട്ട് താരതമ്യപ്പെടുത്തുന്നവരുണ്ട്. ഇതുവച്ചും രസകരമായ ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്.

ഫാഷൻ തരംഗങ്ങള്‍ ഓരോ കാലത്തും ഓരോ രീതിയിലാണ് വരിക. പലതും കാലഘട്ടങ്ങള്‍ മാറുന്നതിന് അനുസരിച്ച് വീണ്ടും പുതുമകളോടെ വരികയും ചെയ്യാറുണ്ട്. ഇക്കൂട്ടത്തില്‍ പല ഫാഷൻ പരീക്ഷണങ്ങളും അതത് സമയങ്ങളില്‍ വലിയ ചര്‍ച്ചകളിലും ഇടം നേടാറുണ്ട്. 

അത്തരത്തില്‍ പ്രമുഖ ഫാഷൻ ബ്രാൻഡ് ആയ ഡൈസെലിന്‍റെ പുതിയൊരു സ്കര്‍ട്ട് വ്യാപകമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നേരിടുകയാണിപ്പോള്‍. ഡൈസെല്‍ ഫാഷൻ വീക്ക് 22 കളക്ഷനില്‍ വന്നൊരു സ്കര്‍ട്ടാണ് ട്രോളുകളിലൂടെ ശ്രദ്ധേയമാകുന്നത്. 

എണ്‍പതിനായിരത്തിലധികം രൂപ വില വരുന്ന സ്കര്‍ട്ട് യഥാര്‍ത്ഥത്തില്‍ സ്കര്‍ട്ടിന്‍റെ സ്വഭാവമുള്ളതല്ല. ബെല്‍റ്റ് സ്കര്‍ട്ട് എന്നാണിതിനെ പറയുന്നത്. കാഴ്ചയില്‍ ബെല്‍റ്റിന്‍റെ ലുക്ക് ആണിതിന് വരുന്നതും. എന്നാല്‍ സംഭവം, ഡബ്ല്യൂഡബ്ല്യൂഇ (വേള്‍ഡ് റെസ്ലിംഗ് എന്‍റര്‍ടെയിൻമെന്‍റ്) ബെല്‍റ്റ് പോലെയാണെന്നതാണ് വിമര്‍ശനം.

Scroll to load tweet…

റെസ്ലിംഗ് മത്സരത്തില്‍ വിജയി ആകുന്നയാള്‍ക്ക് സമ്മാനിക്കുന്നതാണ് ഈ ബെല്‍റ്റ്. ഇതിന് സമാനമാണ് ഡൈസെലിന്‍റെ ബെല്‍റ്റ് സ്കര്‍ട്ട് എന്നും ഇതെങ്ങനെയാണ് വസ്ത്രമായി അണിയുകയെന്നുമാണ് പരിഹാസത്തോടെ ഏവരും ചോദിക്കുന്നത്. ഇതിന്‍റെ പേരിലാണ് സോഷ്യല്‍ മീഡിയയിലും ട്രോളുകള്‍ നിറയുന്നത്. 

Scroll to load tweet…

ഡബ്ല്യൂഡബ്ല്യൂഇ ബെല്‍റ്റിന് പുറമെ നടുവിന് പ്രശ്നമുള്ളവര്‍ അണിയുന്ന ബെല്‍റ്റുമായും ഡൈസെല്‍ സ്കര്‍ട്ട് താരതമ്യപ്പെടുത്തുന്നവരുണ്ട്. ഇതുവച്ചും രസകരമായ ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇത്രയും വില കൊടുത്ത് ഇത് വാങ്ങിയിട്ട് വീടിന് പുറത്തേക്ക് ഇതെങ്ങനെ ധരിക്കുമെന്നും എന്താണ് ഇത്തരത്തിലുള്ള ഫാഷൻ പരീക്ഷണങ്ങളുടെ ഫലമെന്നും വിമര്‍ശനത്തോടെ ചോദിക്കുന്നവര്‍ ഏറെയാണ്. 

'ദ പെര്‍ഫെക്ട്' മാഗസിൻ കവര്‍ചിത്രമായി ഹോളിവുഡ് താരം നിക്കോള്‍ കിഡ്മാൻ അണിഞ്ഞാണ് ഡൈസെല്‍ ബെല്‍റ്റ് സ്കര്‍ട്ട് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഒരു ഹാള്‍ട്ടര്‍ ടാങ്ക് ടോപ്പിനൊപ്പമാണ് നിക്കോള്‍ കിഡ്മാൻ ബെല്‍റ്റ് സ്കര്‍ട്ട് അണിഞ്ഞിരുന്നത്. എന്നാലിവര്‍ അണിഞ്ഞപ്പോള്‍ സ്കര്‍ട്ടിന് അത്ര മോശം അഭിപ്രായം വന്നിരുന്നില്ല. 

Also Read:- അറുപത്തിമൂന്നിലും തിളങ്ങി നീന ഗുപ്ത; ആരോഗ്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും രഹസ്യം...