പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതിന് ഏറ്റവും വലിയ വില്ലനാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം അഥവാ ഒരു ക്രെഡിറ്റ് കാര്‍ഡിനത്രയും പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയയിലെ ന്യൂ  കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നത്.

നമ്മള്‍ ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് സാധനങ്ങളും പിന്നീട് കടലില്‍ ഒഴുക്കികളയുകയാണ് ചെയ്യുന്നത്. ചിലത്  ജീര്‍ണ്ണിക്കാതെ അങ്ങനെ കിടക്കും. പ്ലാസ്റ്റിക് കൊണ്ടുണ്ടാകുന്ന മലിനീകരണം അത്രത്തോളമാണ്. പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാം. മണ്ണില്‍ അലിയാത്ത ഈ പ്ലാസ്റ്റിക്കിനെ എന്തുചെയ്യാന്‍ കഴിയും? പ്ലാസ്റ്റിക്കിനെ നമ്മുക്ക് പുതുക്കി നിര്‍മ്മിക്കാന്‍  കഴിയും.  ആഡംബര ഫാഷന്‍ നിര്‍മ്മാക്കളായ പ്രാടാ (Prada) ഇത്തരത്തില്‍ മണ്ണില്‍ ജീര്‍ണ്ണിക്കാത്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ട് തങ്ങളുടെ ആഡംബര ബാഗുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

ഇറ്റാലിയന്‍ തുണ കമ്പനിയുമായി ചേര്‍ന്നാണ് പ്രാടാ ഇത് നിര്‍മ്മിക്കുന്നത്. പ്ലാസ്റ്റിക് പുതുക്കി നയ്ലോണ്‍ തുണി നിര്‍മ്മിച്ച് , അതുപയോഗിച്ചാണ് ഈ ബാഗുകള്‍ നിര്‍മ്മിക്കുന്നത്. 2021ഓടെ ഇത് വിപണിയില്‍ ഇറക്കുമത്രേ.