ചിത്രശലഭങ്ങളോടൊപ്പം കളിക്കുന്ന നായ്ക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ബോളുമായി കളിക്കാന്‍ ഒരുങ്ങിയ നായയുടെ അരികിലേയ്ക്ക് ചിത്രശലഭങ്ങള്‍ പറന്നുവരുകയായിരുന്നു. 

ഓമനിച്ച് വളർത്തുന്ന നായകളുടെ രസകരമായ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് പ്രചരിക്കുന്നത്. 

ചിത്രശലഭങ്ങളോടൊപ്പം കളിക്കുന്ന നായ്ക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ബോളുമായി കളിക്കാന്‍ ഇറങ്ങിയ നായയുടെ അരികിലേയ്ക്ക് ചിത്രശലഭങ്ങള്‍ പറന്നുവരുകയായിരുന്നു. ശേഷം ഒരു ചിത്രശലഭം നായ്ക്കുട്ടിയുടെ മൂക്കിന് മുകളില്‍ വന്നിരിക്കുന്നതും വീഡിയോയില്‍ കാണാം. 

Scroll to load tweet…

ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 14 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Also Read: സ്കൂള്‍ ബസിലെത്തുന്ന കൂട്ടുകാരനെ കാത്തുനില്‍ക്കുന്ന വളര്‍ത്തുനായ; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona