ദാഹിച്ചെത്തുന്ന നായ, പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാനുള്ള പുറപ്പാടിലാണ്. അത് തനിയെ പൈപ്പ് തുറക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് ഇനി കാണുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. മറ്റൊന്നുമല്ല, കാണാൻ അത്രമാത്രം കൗതുകമായിരിക്കും മിക്കപ്പോഴും ഇത്തരം വീഡിയോകള്‍.

വീട്ടില്‍ പട്ടിയോ പൂച്ചയോ മറ്റ് വളര്‍ത്തുമൃഗങ്ങളോ ഉള്ളവര്‍ക്കാണെങ്കില്‍ ഇങ്ങനെയുള്ള വീഡിയോകള്‍ അല്‍പം കൂടി മനസിലാക്കാനും, ആസ്വദിക്കാനും സാധിക്കും. 

എന്തായാലും ഇപ്പോഴിതാ ഇതുപോലെ ഒരു വളര്‍ത്തുനായയുടെ രസകരമായൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. നായ്ക്കളെ, പൊതുവെ തന്നെ മൃഗങ്ങള്‍ക്കിടയില്‍ - സവിശേഷിച്ചും വളര്‍ത്തുമൃഗങ്ങള്‍ക്കിടയില്‍ അല്‍പം കൂടി ബുദ്ധിയുള്ള മൃഗമായാണ് കണക്കാക്കപ്പെടുന്നത്. 

അതിനാലാണല്ലോ ഇവയെ കാവലിനും കൂട്ട് വരാനുമെല്ലാം മനുഷ്യര്‍ ഉപയോഗിക്കുന്നത്. ഈ വീഡിയോയിലും നായ്ക്കളുടെ ബുദ്ധി- അല്ലെങ്കില്‍ വിവേകം തന്നെയാണ് കാണാൻ കഴിയുന്നത്. 

ദാഹിച്ചെത്തുന്ന നായ, പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാനുള്ള പുറപ്പാടിലാണ്. അത് തനിയെ പൈപ്പ് തുറക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് ഇനി കാണുന്നത്. മുഖം വച്ചാണ് നായ പൈപ്പ് തുറക്കുന്നത്. ശേഷം ആവോളം വെള്ളം കുടിക്കുന്നു. അതുകഴിഞ്ഞ് പോകാൻ നേരം ആ പൈപ്പ് തുറന്നത് പോലെ തന്നെ പൂട്ടിയിട്ടാണ് നായ സ്ഥലം വിടുന്നത്. 

എത്ര പക്വതയോടെ, മനുഷ്യരെ പോലും വെല്ലുന്ന രീതിയിലാണ് നായയുടെ പെരുമാറ്റമെന്നാണ് വീഡിയോ കണ്ടവരെല്ലാം അതിശയപൂര്‍വം പറയുന്നത്. മനുഷ്യര്‍ നല്‍കിയ പരിശീലനം തന്നെയാകാം. അപ്പോള്‍ പോലും ഇത്ര കൃത്യമായി, സമയോചിതമായി അത് പാലിക്കാൻ നായ ശ്രമിക്കുന്നുണ്ടല്ലോ എന്നതാണ് ഏവരെയും ആകര്‍ഷിച്ച കാര്യം. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. എന്നാലിത് എപ്പോള്‍- ആര് പകര്‍ത്തിയതാണെന്നത് വ്യക്തമല്ല. എന്തായാലും വൈറലായ വീഡിയോ നിങ്ങളും ഒന്ന് കണ്ടുനോക്കൂ...

Also Read:- യന്ത്ര ഊഞ്ഞാലിനുള്ളില്‍ മുടി കുരുങ്ങി; വീഡിയോ വൈറലാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo