ലൂസായി കിട്ടുന്ന ചായപ്പൊടിയാണ് സാധാരണ ഇന്ത്യക്കാർ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് നിരവധി പേർ കമൻറ് ചെയ്തിട്ടുണ്ട്.

ചായ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ഒരു ദിവസം മൂന്നും നാലും വരെ ചായ കുടിക്കുന്നവരുണ്ട്. ചിലർക്ക് സ്ട്രോങ്ങ് ചായ,മറ്റ് ചിലർക്ക് ലെെറ്റ് ചായ, മറ്റ് ചിലർക്ക് മീഡിയം ഇങ്ങനെ പോകുന്നു. പാൽ ചായ ആയാലും കട്ടൻ ചായ ആയാലും ചിലർക്ക് കടുപ്പം നിർബന്ധമാണ്. 

ഇന്ത്യൻ വംശജനും ടെലിവിഷൻ അവതാരകനും അമേരിക്കയിൽ ന്യൂറോസർജനുമായി പ്രവർത്തിക്കുന്ന ഡോ. സഞ്ജയ് ഗുപ്ത മകളെ ചായ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന വീഡിയോയാണ് വെെറലായിരിക്കുന്നത്. തന്റെ അമ്മ തന്നെ ഉണ്ടാക്കാൻ പഠിപ്പിച്ച ചായയാണ് മകളെയും പഠിപ്പിക്കുന്നതെന്ന് വീഡിയോയിൽ സഞ്ജയ് പറഞ്ഞു.

അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന കപ്പുകളാണ് ചായ കുടിക്കാൻ വേണ്ടി ഉപയോ​ഗിക്കുന്നതെന്നും വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. ഈ വീഡിയോയ്ക്ക് താഴേ നിരവധി പേർ കമന്റുകൾ ചെയ്തിട്ടുണ്ട്. ടീ ബാഗ് ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നത് വീഡിയോയിൽ കാണാം. ലൂസായി കിട്ടുന്ന ചായപ്പൊടിയാണ് സാധാരണ ഇന്ത്യക്കാർ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് നിരവധി പേർ കമൻറ് ചെയ്തിട്ടുണ്ട്.

മറ്റൊന്ന് കടുപ്പമുള്ള ചായക്ക് പകരം പാലിന്റെ അളവ് കൂടുതലുള്ള കടുപ്പം കുറഞ്ഞ ചായയാണ് ഡോ. സഞ്ജയുടെ മകൾ തയ്യാറാക്കിയതെന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തതു. ഇന്ത്യൻ വീടുകളിൽ തയ്യാറാക്കുന്നത് ഇങ്ങനെയുള്ള ചായ അല്ലെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. സിഎൻഎന്നിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തതു.

Scroll to load tweet…