Asianet News MalayalamAsianet News Malayalam

ഈ സമയത്ത് വെള്ളം കുടിക്കൂ; ശരീരഭാരം കുറയും

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തടി കൂടുതലായതിന്‍റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. 

Drinking water at the right time has some benefits
Author
Thiruvananthapuram, First Published Jul 29, 2019, 10:26 PM IST

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തടി കൂടുതലായതിന്‍റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. എന്നാല്‍ അതിന് ഒരു പ്രത്യേക സമയവുമുണ്ടെന്നാണ് പഠനം പറയുന്നത്. ഉച്ച ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് 500ml വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാരണം വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ വിശപ്പ് പകുതി കുറയും. പിന്നെ വലിച്ചുവാരി കഴിക്കാന്‍ തോന്നില്ല. അങ്ങനെ നിങ്ങള്‍ക്ക് അമിതവണ്ണം കുറയ്ക്കാനും കഴിയും. ജേണല്‍ ഒബിസിറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ വെള്ളം കുടിച്ചവരില്‍ 1.5 കിലോ വരെ കുറഞ്ഞുവെന്നാണ് പഠനം പറയുന്നത്. 

Drinking water at the right time has some benefits

അതുപോലെ തന്നെ, വെറുംവയറ്റിൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റായ സ്റ്റെല്ല മെറ്റ്സോവാസ് പറയുന്നു. 

Follow Us:
Download App:
  • android
  • ios