പാര്‍ട്ടിക്കിടെ ഏവരും പാട്ടുപാടി ചുവടുകള്‍ വയ്ക്കുകയാണ്. ഇതിനിടെ കുടിച്ച് ബോധം നശിച്ച അതിഥി ഇരുകൈകളിലും പൂത്തിരിയുമായി നടക്കുന്നത് കാണാം. അശ്രദ്ധ മൂലം ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് തൊട്ടടുത്തിരിക്കുന്ന ചാക്കിലേക്കും അതിനകത്തുള്ള സാധനങ്ങളിലേക്കും തീ പടരുകയാണ്.

വിവാഹച്ചടങ്ങുകള്‍ക്കിടെ ( Wedding Party ) മദ്യപിക്കുന്നവര്‍ നിരവധിയാണ്. ആഘോഷവേളകളില്‍ അല്‍പം ലഹരിയാകാമെന്നത് ( Drinking Alcohol ) മിക്കവരും അംഗീകരിച്ചിട്ടുള്ള സംഗതിയുമാണ്. എന്നാല്‍ ഇത് നിയന്ത്രണത്തില്‍ നിന്നില്ലെങ്കില്‍ തീര്‍ച്ചയായും അത് ആഘോഷങ്ങളെയും മോശമായി ബാധിക്കാം. 

അത്തരമൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹച്ചടങ്ങിനിടെ ( Wedding Party ) കുടിച്ച് ബോധം നശിച്ചൊരാള്‍ ആഘോഷം വര്‍ണാഭമാക്കാന്‍ കൊണ്ടുവച്ച ചെറിയ പടക്കങ്ങളും പൂത്തിരിയും കത്തിക്കുന്നതിനിടെ മൊത്തം തീ പിടിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

കുടിച്ച് ബോധം നശിച്ചതുകൊണ്ട് തന്നെ ( Drinking Alcohol ) തീ പിടിക്കുന്നത് ഇദ്ദേഹം അറിയുന്നില്ല. പാര്‍ട്ടിക്കിടെ ഏവരും പാട്ടുപാടി ചുവടുകള്‍ വയ്ക്കുകയാണ്. ഇതിനിടെ കുടിച്ച് ബോധം നശിച്ച അതിഥി ഇരുകൈകളിലും പൂത്തിരിയുമായി നടക്കുന്നത് കാണാം. അശ്രദ്ധ മൂലം ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് തൊട്ടടുത്തിരിക്കുന്ന ചാക്കിലേക്കും അതിനകത്തുള്ള സാധനങ്ങളിലേക്കും തീ പടരുകയാണ്.

തീ ആളിത്തുടങ്ങുമ്പോഴേക്ക് മറ്റുള്ളവരുടെ ശ്രദ്ധയില്‍ ഇത് പെടുകയും അവര്‍ പെട്ടെന്ന് തന്നെ തീ അണയ്ക്കുകയും ചെയ്യുകയാണ്. ഇതോടെ വലിയ അപകടമാണ് നീങ്ങിയത്. ഇതിനിടെയും തീ പടര്‍ത്തിയ ആള്‍ ചുവടുകള്‍ വയ്ക്കുക തന്നെയാണ്. മറ്റ് അതിഥികളുടെ മുഖത്തെ ദേഷ്യവും വീഡിയോയില്‍ കാണാം. 

ലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. മദ്യപാന അളവില്‍ കവിയരുതെന്നും, അളവില്‍ കവിഞ്ഞാല്‍ ഒരുപക്ഷേ ഇത്തരം പ്രശ്നങ്ങളുണ്ടാകാമെന്നും ഓര്‍മ്മിപ്പിക്കുന്നതാണ് വീഡിയോ. ആഘോഷവേളകള്‍ മദ്യപാനം മൂലം അലങ്കോലമായി പോകുന്നതിനെ കുറിച്ചും ഈ വീഡിയോ ഓര്‍മ്മിപ്പിക്കുന്നു.

വീഡിയോ കാണാം...

Scroll to load tweet…

Also Read:- വിവാഹച്ചടങ്ങിനിടെ വരന്‍റെ നൃത്തം 'ട്രാക്ക്' മാറി; വൈറലായി വീഡിയോ