മീനുകള്‍ക്ക് തന്‍റെ തീറ്റ പങ്കിട്ട് നല്‍കുന്ന താറാവ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ജലാശയത്തിന് മുകളിലായി താറാവുകളും അവയ്ക്കുള്ള തീറ്റയും കാണാം. ഇവിടെ നിന്ന് ഭക്ഷണം കൊക്കിലെടുത്ത് ജലാശയത്തിലുള്ള മീനുകള്‍ക്ക് നല്‍കുന്ന താറാവിനെ വീഡിയോയില്‍ കാണാം. 

നിത്യവും സോഷ്യല്‍ മീ‍ഡിയയിലൂടെ രസകരവും കൗതുകമുണര്‍ത്തുന്നതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ബോധപൂര്‍വ്വം തന്നെ മെനഞ്ഞെടുക്കുന്ന ഉള്ളടക്കങ്ങളായിരിക്കും. 

എന്നാല്‍ വേറൊരു വിഭാഗം വീഡിയോകളുണ്ട്. അപ്രതീക്ഷിതമായി കണ്‍മുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളെ പകര്‍ത്തിയത് പിന്നീട് വൈറലായി മാറുന്ന തരത്തിലുള്ളവ. സത്യത്തില്‍ ഇവയ്ക്കാണ് ആത്മാര്‍ത്ഥമായ കാഴ്ചക്കാരെ കൂടുതലും ലഭിക്കുക.

രസകരമായ ചെറിയ സംഭവങ്ങള്‍ മുതല്‍ വമ്പൻ അപകടങ്ങള്‍ വരെ ഇത്തരത്തിലുള്ള വീഡിയോകളില്‍ വരാറുണ്ട്. ഇവയില്‍ ജീവികളുമായോ മൃഗങ്ങളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ ഏവരും ഇത് കൗതുകപൂര്‍വം തന്നെ നോക്കാറുണ്ട്.

അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇത് എപ്പോള്‍- എവിടെ വച്ച് പകര്‍ത്തിയ വീഡിയോ ആണെന്നത് വ്യക്തമല്ല. എന്തായാലും പഴയൊരു വീഡിയോ ആണെന്നാണ് സൂചന. ഇത് വീണ്ടും വൈറലായിരിക്കുകയാണിപ്പോള്‍. 

മീനുകള്‍ക്ക് തന്‍റെ തീറ്റ പങ്കിട്ട് നല്‍കുന്ന താറാവ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ജലാശയത്തിന് മുകളിലായി താറാവുകളും അവയ്ക്കുള്ള തീറ്റയും കാണാം. ഇവിടെ നിന്ന് ഭക്ഷണം കൊക്കിലെടുത്ത് ജലാശയത്തിലുള്ള മീനുകള്‍ക്ക് നല്‍കുന്ന താറാവിനെ വീഡിയോയില്‍ കാണാം. 

മനുഷ്യര്‍ കരുണയും നന്മയുമെല്ലാം ജീവികളുടെ അടുക്കല്‍ നിന്ന് പഠിക്കണമെന്ന ഉപദേശവും വീഡിയോയ്ക്കൊപ്പം വ്യാപകമായി വിതരണം ചെയ്യുന്നുണ്ട് പലരും. എന്നാല്‍ സത്യത്തില്‍ താറാവ് മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്നതല്ല ഇതെന്നും, താറാവുകള്‍ക്ക് ഭക്ഷണം വരണ്ട അവസ്ഥയില്‍ കഴിക്കാൻ സാധിക്കാത്തതിനാല്‍ അവ ഭക്ഷണം വെള്ളത്തില്‍ നനച്ചെടുത്ത് കഴിക്കാൻ ശ്രമിക്കുമ്പോള്‍ കൊക്കില്‍ നിന്നൂര്‍ന്നുപോകുന്നത് കഴിക്കാൻ മീനുകള്‍ കൂടുന്നതാണ് ഇതെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 

എന്തായാലും കാഴ്ചയ്ക്ക് ഏറെ കൗതുകം തോന്നിപ്പിക്കുന്ന വീഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- 'കണ്ടുപഠിക്കൂ മനുഷ്യരേ'; മൃഗശാലയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു