ചുവപ്പ് നിറത്തിലുള്ള കാഞ്ചീപുരം സാരിയിലാണ് ദുര്‍ഗ വിവാഹ ചടങ്ങിനെത്തിയത്. ഗുരുവായൂർവച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു.

ഇന്ന് വിവാഹിതയായ നടി ദുർഗ കൃഷ്ണയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുവനിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. അര്‍ജുൻ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ നേരത്തെ അറിയിച്ചിരുന്നു.

ഗുരുവായൂർവച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വച്ച് നടക്കും. 

View post on Instagram

ചുവപ്പ് നിറത്തിലുള്ള കാഞ്ചീപുരം സാരിയിലാണ് ദുര്‍ഗ വിവാഹ ചടങ്ങിനെത്തിയത്. 'പാരിസ് ദ ബുട്ടീക്കി'ല്‍ നിന്നുള്ളതാണ് ഈ സാരി. സാരിയോടൊപ്പം എംബ്രോയ്ഡറി ചെയ്ത ബ്ലൗസ് ആണ് പെയര്‍ ചെയ്തിരിക്കുന്നത്. പാരിസ് ദ ബുട്ടീക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ദുര്‍ഗയുടെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

View post on Instagram
View post on Instagram

ട്രെഡീഷണല്‍ ആഭരണങ്ങളാണ് ഇതിനോടൊപ്പം ദുര്‍ഗ ധരിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസ് ആണ് താരത്തിനായി മേക്കപ്പ് ചെയ്തത്. 

View post on Instagram
View post on Instagram

കഴിഞ്ഞ നാല് വര്‍ഷം നീണ്ടുനിന്ന പ്രണയമാണ് ഇപോള്‍ വിവാഹത്തിലേക്ക് എത്തിയത്. വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ കൃഷ്ണ. 

View post on Instagram

Also Read: നടി ദുര്‍ഗ കൃഷ്‍ണ വിവാഹിതയായി- വീഡിയോ...