Asianet News MalayalamAsianet News Malayalam

Eid al-Fitr : ഈദുല്‍ ഫിത്വറിന് പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകള്‍ നേരാം

ഒരു മാസത്തെ വ്രതാനുഷ്ഠാനം അവസാനിച്ചതിന്റെ പിറ്റേന്നാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ കേരളത്തിൽ ചെറിയ പെരുന്നാൾ എന്ന് പറയപ്പെടുന്നു.

Eid wishes to share with loved ones for Eid ul Fitr
Author
First Published Apr 8, 2024, 8:49 PM IST

ലോകമെമ്പാടമുള്ള ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.  ഒരു മാസത്തെ വ്രതാനുഷ്ഠാനം അവസാനിച്ചതിന്റെ പിറ്റേന്നാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ കേരളത്തിൽ ചെറിയ പെരുന്നാൾ എന്ന് പറയപ്പെടുന്നു.

 ‘ഈദ്’ എന്ന അറബിക് വാക്കിൻറെ അർഥം ആഘോഷം എന്നാണ്. ‘ഫിത്വർ’ എന്നാൽ നോമ്പു തുറക്കൽ എന്നും. ഈദുൽ ഫിത്വറിന് സുഹൃത്തുകൾക്കും പ്രിയപ്പെട്ടവർക്കുമെല്ലാം ചെറിയ പെരുന്നാൾ ആംസകൾ കൈമാറുന്നത് പതിവാണ്.

പ്രിയപ്പെട്ടവർക്കായി ഈദ് ആശംസകൾ നേരാം...

1. ഈ ഈദ് ഹൃദയത്തിൽ സന്തോഷവും സ്‌നേഹവും നൽകുകയും വിജയത്തിന്റെ എല്ലാ അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യട്ടെ! ഈദ് മുബാറക്!

2. എപ്പോഴും സന്തോഷമായിരിക്കാൻ സാധിക്കട്ടെ.. ഈദുൽ ഫിത്തർ ആശംസകൾ...

3. ചെറിയ പെരുന്നാൾ ആശംസകൾ

4. ഈ ഈദ് സന്തോഷം നൽകട്ടെ, ഈദുൽ ഫിത്തർ ആശംസകൾ...

5. നിങ്ങൾക്കും കുടുംബത്തിനും സന്തോഷകരമായ ഈദ് ആശംസിക്കുന്നു, എപ്പോഴും സന്തോഷമായിരിക്കാൻ സാധിക്കട്ടെ.. ഈദുൽ ഫിത്തർ ആശംസകൾ

6. ഈ ഈദുൽ-ഫിത്തർ ജീവിതം കൂടുതൽ സന്തോഷകരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈദ് മുബാറക്

7. നിങ്ങൾക്കും കുടുംബത്തിനും എൻറെയും കുടുംബത്തിൻറെയും സ്‌നേഹം നിറഞ്ഞ ഈദ് മുബാറക്

8. ഈ സന്തോഷ വേളയിൽ നിങ്ങൾക്ക് എൻറെ ആശംസകൾ.. ഹാപ്പി ഈദുൽ ഫിത്തർ

9. പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷകരമായും സുരക്ഷിതമായും ഈദ് ആഘോഷിക്കൂ... ഈദ് മുബാറക്

10. ഹാപ്പി ഈദ് മുബാറക്! എല്ലാവർക്കും സന്തോഷകരമായ ദിനങ്ങൾ നേരുന്നു...

എന്താണ് ഈദ് ഉൽ ഫിത്തർ? ആഘോഷങ്ങൾ എങ്ങനെ?

 

Follow Us:
Download App:
  • android
  • ios