പലപ്പോഴും വന്യമൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതുപോലെ തന്നെ മനുഷ്യരോ മനുഷ്യനിര്‍മ്മിതികളോ മൃഗങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളുമുണ്ട്. ഇത് 'ബാലൻസ്ഡ്' ആയി മുന്നോട്ട് പോകുന്നില്ലെങ്കിലാണ് സംഘര്‍ഷമുണ്ടാകുന്നത്. 

അരിക്കൊമ്പനാണല്ലോ ഇപ്പോള്‍ നാട്ടില്‍ സംസാരവിഷയം. മനുഷ്യരും മൃഗങ്ങളും തമ്മില്‍ പരസ്പരം അകലം പാലിച്ചും അതേസമയം അതിജീവനത്തിന് പിന്തുണച്ചുമെല്ലാം മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിനുള്ള സൗകര്യങ്ങളും പശ്ചാത്തലങ്ങളും കൂട്ടത്തില്‍ ഉണ്ടായെങ്കില്‍ മാത്രമേ ഈ ഒരുമിച്ചുള്ള മുന്നോട്ടുപോക്ക് പ്രാവര്‍ത്തികമാവുകയുള്ളൂ. 

പലപ്പോഴും വന്യമൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതുപോലെ തന്നെ മനുഷ്യരോ മനുഷ്യനിര്‍മ്മിതികളോ മൃഗങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളുമുണ്ട്. ഇത് 'ബാലൻസ്ഡ്' ആയി മുന്നോട്ട് പോകുന്നില്ലെങ്കിലാണ് സംഘര്‍ഷമുണ്ടാകുന്നത്. 

വന്യ മൃഗങ്ങള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് കാടിനോട് ചേര്‍ന്നുള്ള റോഡുകളോ റെയില്‍ പാളങ്ങളോ എല്ലാം മുറിച്ചുകടക്കുന്നതിനുള്ള പ്രയാസം. വൈദ്യുതി വേലികളോ, വാഹനങ്ങളുടെ അതിവേഗതയോ അശ്രദ്ധയോ എല്ലാം ഇവര്‍ക്ക് അപകടമായി വരാറുണ്ട്.

ഇപ്പോഴിതാ കാട്ടാനകള്‍ക്ക് ഇത്തരത്തില്‍ റെയില്‍വേ പാളം ക്രോസ് ചെയ്യാനായി ഒരുക്കിയൊരു സംവിധാനത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. അസമില്‍ നിന്നുള്ളതാണ് ഈ കാഴ്ച. 

റെയില്‍വേ പാളത്തിന്റെ ഇരുവശങ്ങളും ചരിച്ച് വെട്ടി ഒരു റാംപ് പോലെ ആക്കിയിരിക്കുകയാണ് അധികൃതര്‍. ഇതോടെ കാട്ടാനകള്‍ കൂട്ടമായി വന്നാലും അവര്‍ക്ക് റെയില്‍വേ ക്രോസിംഗ് എളുപ്പത്തിലാകുന്നു. ഒപ്പം തന്നെ അപകടങ്ങളും വലിയ രീതിയില്‍ കുറയ്ക്കാൻ സാധിക്കും. ഇത് വീഡിയോയില്‍ കാട്ടാനക്കൂട്ടം റെയില്‍വേ പാളം മുറിച്ചുകടക്കുന്നത് കാണുമ്പോള്‍ തന്നെ നമുക്ക് വ്യക്തമാകും.

ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ) സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധാരാളം പേര്‍ വീ‍ഡിയോ കാണുകയും പങ്കുവയ്ക്കുകയും ഒപ്പം ഈ ആശയത്തിന് കയ്യടിക്കുകയും ചെയ്യുന്നു. മൃഗങ്ങളോടുള്ള കരുതലാണ് ഈ കാഴ്ച വ്യക്തമാക്കുന്നതെന്നും മറ്റ് പലയിടങ്ങിലും ഇത് മാതൃകയായി സ്വീകരിക്കാവുന്നതാണെന്നും വീഡിയോ കണ്ടവര്‍ കമന്‍റായി കുറിച്ചിരിക്കുന്നു. 

വീഡിയോ കാണാം...

Scroll to load tweet…

Also Read:- തൊട്ടടുത്ത് പോയി സെല്‍ഫി; ടൂറിസ്റ്റുകള്‍ക്കെതിരെ പാഞ്ഞ് കാട്ടുപോത്ത്- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Kannur train fire|Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News