തന്‍റെ തുമ്പിക്കൈ കൊണ്ട് തട്ടിയും മുട്ടിയുമൊക്കെ ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ അമ്മയാന ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

ഉറങ്ങുന്ന കുട്ടിയാനയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ഒരു അമ്മയാനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിലത്ത് കിടക്കുന്ന ആനക്കുട്ടി കുറച്ചധികം നേരം കഴിഞ്ഞിട്ടും ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ചു.

തന്‍റെ തുമ്പിക്കൈ കൊണ്ട് തട്ടിയും മുട്ടിയുമൊക്കെ ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ അമ്മയാന ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പ്രാഗ് മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കുട്ടിയാന ഉണരാതെ വന്നതോടെ പേടിച്ച അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടി. അങ്ങനെ ജീവനക്കാർ ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ ആശാന്‍ ഉറക്കം ഉണർന്നു.

Scroll to load tweet…

ശേഷം കുട്ടിയാന അമ്മയാനയുടെ അരികിലേയ്ക്ക് ഓടിച്ചെന്നു. 2017ലുള്ള ഈ വീഡിയോ കഴിഞ്ഞ ദിവസം വീണ്ടും ട്വിറ്ററിലൂടെ പ്രചരിക്കുകയായിരുന്നു. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. 

Also Read: ഒളിച്ചിരുന്ന് മിഠായി കഴിക്കുന്ന മകള്‍; കണ്ടുപിടിച്ചപ്പോള്‍ പൊട്ടിച്ചിരി; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona