നടുറോഡിൽ ബസ് തടഞ്ഞു നിർത്തിയ കാട്ടാനയുടെ പഴയൊരു വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിന് നടുവിൽ കയറി ബസ് തടഞ്ഞതിന് ശേഷം ചെറിയൊരു മോഷണം ആണ് ആശാന്‍ ചെയ്തത്. 

ശ്രീലങ്കയിലാണ് സംഭവം നടന്നത്. ബസ് തടഞ്ഞു നിർത്തിയ കാട്ടാന ഡ്രൈവറുടെ പുറത്തു കൂടി തുമ്പിക്കൈ അകത്തേക്കിടുകയായിരുന്നു. ആനയുടെ ശ്രദ്ധ തിരിക്കാനായി ബസിനുള്ളിലുണ്ടായിരുന്ന കവർ ഡ്രൈവർ പുറത്തേക്കെറിഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ആന ബസിനുള്ളിലേയ്ക്ക് തുമ്പിക്കൈ ഇടുകയായിരുന്നു. 

ബസിനുള്ളിലെ പഴമായിരുന്നു ആനയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ യാത്രക്കാരിലൊരാൾ ഓടിവന്ന് പഴമെടുത്ത് തുമ്പികൈയിൽ കൊടുത്ത് ഡ്രൈവറെ രക്ഷിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ആനയുടെ തുമ്പിക്കൈക്കിടയിൽ നിന്നും ഡ്രൈവർ രക്ഷപെട്ടത്.

 

2018ല്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍  ഇപ്പോള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാന്‍ ആണ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു. കരിമ്പ് നിറച്ച ട്രക്കിനരികിലേയ്ക്ക് കാട്ടാനക്കൂട്ടമെത്തി കരിമ്പെടുത്ത് തിന്നുന്ന വീഡിയോയും അടുത്തിടെ വൈറലായിരുന്നു. 

Also Read: വാഹനത്തിന് മുകളില്‍ ഇഷ്ടഭക്ഷണം; പിന്നെ ഒന്നും നോക്കിയില്ല, ആനക്കൂട്ടം ചെയ്തത്...