തായ്ലന്‍ഡിലെ ചിയാങ് മായിലെ മീറ്റോംഗ് എലിഫന്റ് ക്യാമ്പില്‍ നോങ് തന്‍വ എന്ന 9 വയസ്സുള്ള ആന ആണ് ചിത്രം വരയ്ക്കുന്നത്. ഈ ചിത്രം നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയ്ക്കാണ് വിറ്റത്.

ആനകളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ സ്വന്തം ചിത്രം വരയ്ക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. 

തായ്ലന്‍ഡിലെ ചിയാങ് മായിലെ മീറ്റോംഗ് എലിഫന്റ് ക്യാമ്പില്‍ നോങ് തന്‍വ എന്ന 9 വയസ്സുള്ള ആന ആണ് ചിത്രം വരയ്ക്കുന്നത്. ഈ ചിത്രം നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയ്ക്കാണ് വിറ്റത്. നോങ് തന്‍വയും സുഹൃത്ത് ഡംബോയും ചേര്‍ന്നുള്ള ഒരു ചിത്രമാണ് തന്‍വ വരച്ചിരിക്കുന്നത്. പെയിന്റ് ബ്രഷ് പിടിക്കാന്‍ നോങ് തന്‍വയെ അവളുടെ പരിശീലകന്‍ നിര്‍ദ്ദേശിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ഓണ്‍ലൈന്‍ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ആന വരച്ച ചിത്രങ്ങള്‍ ഇത്രയും വിലയ്ക്ക് വിറ്റുപോയത്. 

Scroll to load tweet…

എന്തായാലും ആന ചിത്രം വരയ്ക്കുന്ന വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. ടൂറിസത്തിന്‍റെ പേരില്‍ ആനകളെ ദുരുപയോഗം ചെയ്യുന്നതിനെ എതിരെ പലരും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. 

Also Read: ഭക്ഷണം നൽകിയ വയോധികയെ ആലിംഗനം ചെയ്ത് കുരങ്ങൻ; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona