ദക്ഷിണാഫ്രിക്കയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. ക്രിസ്മസ് ട്രീ ഒരുക്കിയ ശേഷം അതിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു കുടുംബം. 

അലങ്കരിച്ച ക്രിസ്മസ് ട്രീക്കുള്ളിൽ (Christmas tree) പതുങ്ങിയിരുന്നത് ഉഗ്രവിഷമുള്ള പാമ്പ് (venomous snake). ദക്ഷിണാഫ്രിക്കയിലെ (South Africa) ഒരു വീട്ടിലാണ് സംഭവം നടന്നത്. ക്രിസ്മസ് ട്രീ ഒരുക്കിയ ശേഷം അതിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു കുടുംബം. എന്നാല്‍ അപ്പോഴാണ് തങ്ങളുടെ വളർത്തു പൂച്ചകൾ (cats) ക്രിസ്മസ് ട്രീക്ക് അരികിലെത്തി അസാധാരണമായ രീതിയിൽ ശബ്ദമുണ്ടാക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

അങ്ങനെ പരിശോധിച്ചപ്പോഴാണ് ക്രിസ്മസ് ട്രീക്കുള്ളിൽ വിഷമുള്ള പാമ്പിനെ കുടുംബം കണ്ടത്. ട്രീയുടെ ഒരു ഭാഗത്തു നിന്നും പുറത്തേയ്ക്ക് തലനീട്ടിയ നിലയിലായിരുന്നു പാമ്പ്. പേടിച്ച വീട്ടുകാര്‍ ഉടന്‍ തന്നെ മറ്റ് സഹായങ്ങളെ തേടുകയായിരുന്നു. അങ്ങനെ ജെറി ഹെയ്ൻസ് എന്ന പാമ്പ് പിടുത്തക്കാരനെ വിവരമറിയിക്കുകയുമായിരുന്നു കുടുംബം. ജെറി വീട്ടിലെത്തുന്നതുവരെ ഏറെ ജാഗ്രതയോടെ തുടരുകയായിരുന്നു റോബും കുടുംബവും.

ബുംസ്ലാങ്ങിനെ പിടിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ലെന്ന് ജെറി പറയുന്നു. പിടിക്കാൻ ശ്രമിക്കുമ്പോഴൊക്കെ പാമ്പ് ക്രിസ്മസ് ട്രീയുടെ പല ഭാഗങ്ങളിലേക്കായി വഴുതിമാറികൊണ്ടിരുന്നു. ഇടയ്ക്ക് പാമ്പ് തറയിലേക്കിറങ്ങിയപ്പോൾ പെട്ടെന്ന് ഉപകരണംകൊണ്ട് പിടികൂടുകയായിരുന്നു ജെറി. ശേഷം പാമ്പിനെ ജെറി വനപ്രദേശത്തയ്ക്ക് തുറന്നുവിട്ടു.

YouTube video player

Also Read: 'ഇതെന്താ മീറ്റിംഗ് ആണോ?'; പാമ്പുകള്‍ പരസ്പരം നോക്കിനില്‍ക്കുന്ന വീഡിയോ...