'ഇതിന്‍റെ ഓക്കെ നാക്കിന്‍റെ നീളം കൂടിയത് കൊണ്ടാകും വീട്ടുക്കാര്‍ വായില്‍ വേലി കെട്ടിയത്', പല്ലില്‍ കമ്പിയിട്ട് നടക്കുന്നവരെ കാണുമ്പോള്‍ ചിലരുടെ കമന്‍റ്  ഇങ്ങനെയാണ്. പല്ല് മുന്‍പിലേക്ക് ഉന്തി നില്‍ക്കുമ്പോഴേ വീട്ടുക്കാര്‍ക്ക് ടെന്‍ഷനാണ്. കാരണം പല്ലിന്‍റെ സൗന്ദര്യം മുഖത്തെയും ബാധിക്കുമല്ലോ എന്നാണ് അവരുടെ ചിന്ത. എന്നാല്‍ പല്ലില്‍ കമ്പി ഇട്ടുക്കഴിഞ്ഞാലോ? പിന്നേം കേള്‍ക്കാം കളിയാക്കലുകള്‍.

എന്നാല്‍ പല്ലില്‍ കമ്പി ഇട്ട് നടക്കുന്നവര്‍ക്ക് ഇനി ആശ്വാസിക്കാം. തിയറ്ററുകളില്‍ നിറഞ്ഞ് ഓടുന്ന മലയാള ചിത്രം ഇഷ്കിലെ നായകന്‍  ഷെയ്ൻ നിഗത്തെ കണ്ടില്ലേ? പല്ലില്‍ കമ്പിയിട്ട സുന്ദര നായകനാണ് ഷെയ്ന്‍. മലയാളികളുടെ നായക സങ്കല്‍പ്പം വരെ മാറ്റിമറിച്ച ലുക്കിലാണ് ചിത്രത്തില്‍ ഷെയ്നെ കാണാന്‍ കഴിയുന്നത്. പല്ലില്‍ കമ്പി ഒരു തരത്തിലും നായകന്‍റെ  സൗന്ദര്യത്തെ ബാധിച്ചിട്ടില്ല.

പല്ലില്‍ കമ്പിയിട്ട താന്‍ ഒരു വികൃതരൂപമാണെന്ന് ചിന്തിച്ച് വിഷമിക്കുന്നവര്‍ക്ക് ഒരു ആശ്വാസം കൂടിയാണ്  ഷെയ്ന്‍റെ ലുക്ക്. അതുകൊണ്ട് തന്നെ പല്ലില്‍ കമ്പിയിട്ട് നടക്കുന്നവര്‍ക്ക് ഇനി ആത്മവിശ്വാസത്തോടെ നടക്കാം. നിങ്ങളുടെ പല്ലിലെ കമ്പിയും ഒരു സൗന്ദര്യമാണ്. പല്ലില്‍ കമ്പിയുളളതിന്‍റെ പേരില്‍ വിഷമിക്കേണ്ട കാര്യമോ ആത്മവിശ്വാസം നഷ്ടപ്പെടേണ്ട കാര്യമോയില്ല. നിങ്ങളെന്ന വ്യക്തിയിലാണ്  നിങ്ങളുടെ സൗന്ദര്യം. പല്ലിലെ കമ്പി താല്‍ക്കാലികം മാത്രം ആണെന്നും ഓര്‍ക്കുക. ഷെയ്ന്‍ നിഗത്തിനെ പോലെ ഇനി ആത്മവിശ്വാസത്തോടെ ചിരിച്ചോളളൂ.