Asianet News MalayalamAsianet News Malayalam

വിണ്ടുകീറിയ പാദങ്ങള്‍ സുന്ദരമാക്കാൻ...

ഒരു പെണ്‍കുട്ടിയുടെ വ്യത്തിയും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് പറയുന്നത് വെറുതെയല്ല. 

foot beauty tips for ladies
Author
Thiruvananthapuram, First Published Mar 20, 2019, 3:49 PM IST

ഒരു പെണ്‍കുട്ടിയുടെ വ്യത്തിയും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് പറയുന്നത് വെറുതെയല്ല. പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പലരും പാദസംരക്ഷണത്തിനായി സ്പായിലേക്കും മറ്റും ഓടുന്നവരാണ്​. എന്നാൽ ഇവ സ്വന്തം വീട്ടിൽ ലളിതമായി ചെയ്യാവുന്നതാണ്​.

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള നല്ലൊരു വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മൂന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.   
 

Follow Us:
Download App:
  • android
  • ios