ഈ കൊറോണ കാലത്ത് അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത്  വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വിഭാ​ഗം ചില മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

അടുക്കള അണുവിമുക്തമായി സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ  ട്വിറ്ററിലൂടെ വ്യക്തമാക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ദിവസവും വെള്ളവും ഡിറ്റർജന്റും ഉപയോ​ഗിച്ച് കിച്ചൺ കൗണ്ടറും സ്ലാബുകളും സ്റ്റൗവും  വൃത്തിയാക്കണം.

രണ്ട്...

ഓരോ തവണ ഭക്ഷണം തയ്യാറാക്കിയതിന് ശേഷവും കിച്ചൺ കൗണ്ടറും സ്റ്റൗവും വൃത്തിയാക്കണം. 

 

മൂന്ന്...

ഓരോ ഉപയോ​ഗത്തിനുശേഷവും പാത്രങ്ങളും മറ്റും സോപ്പോ ഡിറ്റർജെന്റോ ഉപയോ​ഗിച്ച് കഴുകണം.
 

 

Also Read: ഫ്രിഡ്ജിലെ രൂക്ഷഗന്ധം അകറ്റാന്‍ അഞ്ച് വഴികള്‍...

വീട് വൃത്തിയാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍...