'Y2K' എന്നാൽ 2000-ത്തിൻ്റെ തുടക്കത്തിലെ ഫാഷൻ ശൈലിയാണ്. മെറ്റാലിക് നിറങ്ങൾ, തിളങ്ങുന്ന ക്ലിപ്പുകൾ, വെലോർ ട്രാക്ക്സ്യൂട്ടുകൾ, മിനി സ്‌കേർട്ടുകൾ, ഗ്രാഫിക് ടീ-ഷർട്ടുകൾ, ലോ-റൈസ് ബോട്ടംസ് എന്നിവയെല്ലാം ആ കാലഘട്ടത്തിന്റെ…

ഫാഷൻ ലോകം എപ്പോഴും കറങ്ങിത്തിരിയുന്ന ഒരു ചക്രമാണ്. 90-കളുടെ അവസാനത്തിലും 2000-ന്റെ തുടക്കത്തിലും ഉണ്ടായിരുന്ന ഫാഷൻ തരംഗമാണ് ഇപ്പോൾ വീണ്ടും ശക്തമായി തിരികെയെത്തിയിരിക്കുന്നത്. ജെൻ സി എന്ന് നമ്മൾ വിളിക്കുന്ന യുവതലമുറ 'Y2K' (Year 2000) ഫാഷനെ വീണ്ടും ഫാഷൻ ലോകത്തെ താരമാക്കിയിരിക്കുന്നു. എന്നാൽ പഴയ അതേ പേലെയാല്ല, മറിച്ച് 2025-ൽ ഈ സ്റ്റൈൽ 'കംഫർട്ട്' ഉം 'ഇൻക്ലൂസീവിറ്റി'യും ചേർത്ത ഒരു പുത്തൻ രൂപത്തിലാണ് അവതരിപ്പിച്ചത്.

Y2K സ്റ്റൈലിനെ എങ്ങനെയാണ് പുത്തൻ ട്രെൻഡാക്കി മാറ്റിയതെന്ന് അറിയാം.

എന്താണ് Y2K ഫാഷൻ?

'Y2K'എന്നാൽ 2000-ത്തിൻ്റെ തുടക്കത്തിലെ ഫാഷൻ ശൈലിയാണ്. മെറ്റാലിക് നിറങ്ങൾ, തിളങ്ങുന്ന ക്ലിപ്പുകൾ, വെലോർ ട്രാക്ക്സ്യൂട്ടുകൾ, മിനി സ്‌കേർട്ടുകൾ, ഗ്രാഫിക് ടീ-ഷർട്ടുകൾ, ലോ-റൈസ് ബോട്ടംസ് എന്നിവയെല്ലാം ആ കാലഘട്ടത്തിന്റെ പ്രത്യേകതകളായിരുന്നു. 'ഫ്യൂച്ചറിസ്റ്റിക്' എന്നൊരു തോന്നൽ നൽകുന്ന തിളക്കമുള്ളതും, എന്നാൽ വളരെ കളർഫുള്ളുമായ ഒരു സ്റ്റൈൽ.

2025-ലെ ജെൻ സി-യുടെ Y2K ട്രെൻഡുകൾ:

പഴയ Y2K ഫാഷൻ പലപ്പോഴും സൈസ് സീറോ ശരീരങ്ങൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. എന്നാൽ ജെൻ സി ഈ ട്രെൻഡ് എല്ലാവർക്കും ചേരുന്ന രീതിയിൽ മാറ്റിയെടുത്തു. 2025-ൽ Y2K സ്റ്റൈൽ ചെയ്യാനുള്ള പ്രധാന വഴികൾ ഇതാ:

1. ലോ-റൈസ്, പക്ഷെ കംഫർട്ട്:

ഏറ്റവും ചർച്ചാവിഷയമായ ട്രെൻഡാണ് ലോ-റൈസ് ജീൻസുകൾ അല്ലെങ്കിൽ സ്‌കേർട്ടുകൾ. വയറിന് താഴെയായി ധരിക്കുന്ന ഈ വസ്ത്രങ്ങൾ വീണ്ടും വന്നെങ്കിലും, 2000-ത്തിലേതുപോലെ വല്ലാതെ ഇറുകിയ രീതിയിലുള്ളവയല്ല ഇപ്പോൾ ട്രെൻഡ്. അൽപം ലൂസായ, 'സ്ലൗച്ചി' ഫിറ്റിലുള്ള ലോ-റൈസ് ജീൻസുകളാണ് ഇപ്പോൾ ജെൻ സി-യുടെ ഫേവറിറ്റ്. ഇത് കംഫർട്ടും സ്റ്റൈലും ഒരുപോലെ നൽകുന്നു.

2. ക്രോപ്പ് ടോപ്പുകളും ബേബി ടീ-കളും:

ശരീരം ഒതുങ്ങിയ ക്രോപ്പ് ടോപ്പുകൾ Y2K കാലഘട്ടത്തിന്റെ മുഖമുദ്രയായിരുന്നു. ഇന്ന് 'ബേബി ടീ' എന്നറിയപ്പെടുന്ന ചെറിയ ഗ്രാഫിക് പ്രിന്റുകളുള്ള, അൽപ്പം ക്രോപ്പ് ചെയ്ത ടോപ്പുകൾ ഏറെ ശ്രദ്ധ നേടുന്നു. ഇവ കാർഗോ പാന്റ്സിനും വൈഡ് ലെഗ്ഗ് ജീൻസിനും ഒപ്പം ധരിക്കുന്നത് ന്യൂജെൻ സ്റ്റൈലാണ്.

3. ചങ്കി ആക്‌സസറീകൾ:

Y2K ലുക്ക് പൂർണ്ണമാകണമെങ്കിൽ ആക്‌സസറീസുകൾ അത്യാവശ്യമാണ്.

ബട്ടർഫ്ലൈ ക്ലിപ്പുകൾ: മുടിയിൽ അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന വർണ്ണാഭമായ ബട്ടർഫ്ലൈ ക്ലിപ്പുകൾ ഇന്ന് എല്ലാ സ്റ്റൈലുകൾക്കൊപ്പവും ജെൻ സി ധരിക്കുന്നു. 

ചങ്കി ഷൂസുകളും പ്ലാറ്റ്‌ഫോമുകളും: സാധാരണ ഷൂസുകൾക്ക് പകരം ചങ്കി സ്‌നീക്കേഴ്‌സുകളും, ഉയർന്ന പ്ലാറ്റ്‌ഫോം ചെരിപ്പുകളും വീണ്ടും ട്രെൻഡായി മാറി.

 ഷോൾഡർ ബാഗുകൾ: നീളം കുറഞ്ഞ സ്‌ട്രാപ്പുള്ള ചെറിയ ഷോൾഡർ ബാഗുകൾ അല്ലെങ്കിൽ ബാഗെറ്റ് ബാഗുകൾ വീണ്ടും സ്റ്റൈലിഷായിരിക്കുന്നു.

4. കാർഗോ പാന്റ്‌സും മിനി സ്‌കേർട്ടുകളും:

സൈഡിൽ പോക്കറ്റുകളുള്ള, ലൂസായ കാർഗോ പാന്റ്‌സുകൾ ജെൻ സി-യുടെ പ്രിയപ്പെട്ട വേഷമാണ്. അതുപോലെ, പ്ലീറ്റഡ് മിനി സ്‌കേർട്ടുകൾക്ക് ഒപ്പം ഓവർസൈസ് സ്വെറ്ററുകൾ ചേർത്തുള്ള സ്റ്റൈലും ഇന്ന് ഇൻസ്റ്റാഗ്രാം റീലുകളിൽ ഹിറ്റാണ്.

5. കളറുകളും തിളക്കവും:

നിയോൺ നിറങ്ങൾ, പാസ്റ്റൽ ഷേഡുകൾ, തിളക്കമുള്ള മെറ്റാലിക് തുണിത്തരങ്ങൾ എന്നിവ വീണ്ടും വന്നിരിക്കുന്നു. കൂടാതെ, വസ്ത്രങ്ങളിലും ആഭരണങ്ങളിലും റൈൻസ്റ്റോണുകൾ ഉപയോഗിക്കുന്നത് Y2K-യുടെ തിളക്കം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു.

പഴയ Y2K ഫാഷനിൽ നിന്നും വ്യത്യസ്തമായി, ജെൻ സി ഈ ട്രെൻഡിനെ സ്വന്തം വ്യക്തിത്വത്തിനനുസരിച്ച് മാറ്റുന്നു.

ലോ-റൈസ് പാന്റ്‌സ് അണിയുന്നതിനൊപ്പം തന്നെ, സുതാര്യമായ മെഷ് ടോപ്പുകൾ അല്ലെങ്കിൽ കട്ടികൂടിയ ടീ-ഷർട്ടുകൾ പാളികളായി ധരിക്കുന്നത് ഈ തലമുറയുടെ പ്രത്യേകതയാണ്. ഒപ്പം, ഇത് പടിഞ്ഞാറൻ ഫാഷൻ മാത്രമല്ല, നമ്മുടെ സ്വന്തം ട്രെൻഡുകളായ ബുഗാഡി കമ്മലുകൾ പോലുള്ളവ ചേർത്ത് അതിന് 'ഇന്ത്യൻ എത്‌നിക്' ടച്ച് നൽകാനും ജെൻ സി ശ്രമിക്കുന്നു. ചുരുക്കത്തിൽ, 2025-ൽ Y2K ഫാഷൻ വെറുമൊരു 'നോസ്റ്റാൾജിയ' മാത്രമല്ല; അത് സൗകര്യപ്രദമായ വസ്ത്രധാരണ രീതികളെയും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഫാഷൻ കാഴ്ചപ്പാടിനെയും ആഘോഷിക്കുന്ന ജെൻ സി-യുടെ പുതിയ ഫാഷൻ ശൈലിയാണ്.