Asianet News MalayalamAsianet News Malayalam

മുന്‍ കാമുകന്റെ കഴുത്തില്‍ കത്തി വച്ച് സെക്‌സിലേര്‍പ്പെട്ടു; ഇരുപതുകാരിക്ക് 20 വർഷത്തെ കസ്റ്റഡി

ലൈംഗിക കുറ്റകൃത്യങ്ങളില്‍ മിക്കപ്പോഴും പ്രതിസ്ഥാനത്ത് പുരുഷന്മാരാണ് വരാറ്. സ്ത്രീകള്‍ കുറ്റക്കാരായി വരുന്ന കേസുകള്‍ താരതമ്യേന കുറവാണ്. സ്ത്രീകളാണ് കുറ്റക്കാരെങ്കില്‍ വലിയ തോതില്‍ ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. അത്തരമൊരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം യുഎസില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്

girl forced ex lover to have sex with her
Author
Montana, First Published Nov 1, 2019, 6:44 PM IST

ലൈംഗിക കുറ്റകൃത്യങ്ങളില്‍ മിക്കപ്പോഴും പ്രതിസ്ഥാനത്ത് പുരുഷന്മാരാണ് വരാറ്. സ്ത്രീകള്‍ കുറ്റക്കാരായി വരുന്ന കേസുകള്‍ താരതമ്യേന കുറവാണ്. സ്ത്രീകളാണ് കുറ്റക്കാരെങ്കില്‍ വലിയ തോതില്‍ ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്.

അത്തരമൊരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം യുഎസില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. മുന്‍ കാമുകനെ കഴുത്തില്‍ കത്തി വച്ച് ഭിഷണിപ്പെടുത്തി നിര്‍ബന്ധിച്ച് സെക്‌സിലേര്‍പ്പെട്ട കുറ്റത്തിന് ഒരു ഇരുപതുകാരിയെ കോടതി ശിക്ഷിച്ചിരിക്കുന്നു. 

മൊണ്ടാനയില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ വിചിത്രമായ സംഭവം നടന്നത്. സാമന്ത മിയേഴ്‌സ് എന്ന പെണ്‍കുട്ടി തന്റെ മുന്‍കാമുകന്റെ വീട്ടിലേക്ക് ഒരു രാത്രിയില്‍ അതിക്രമിച്ചുകടന്നു. അയാള്‍ അവിടെയില്ലാതിരുന്ന സമയത്താണ് സാമന്ത അവിടെ കടന്നുകൂടിയത്. 

രാത്രി വൈകി, മുന്‍ കാമുകന്‍ തന്റെ വീട്ടിലേക്ക് വന്നുകയറി. പെട്ടെന്ന് വാതിലിന് പിന്നില്‍ നിന്നും കഴുത്തിലേക്ക് കത്തി നീട്ടി പെണ്‍കുട്ടി പുറത്തുവന്നു. തുടര്‍ന്ന് കഴുത്ത് മുറിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളെ കിടക്കയിലേക്ക് എത്തിക്കുകയും സെക്‌സിലേര്‍പ്പെടുകയും ചെയ്തു. 

ദീര്‍ഘനേരം ആയുധം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കത്തിയുമായി നില്‍ക്കുന്ന സാമന്തയുടെ ചിത്രങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അപകടകാരിയായ കുറ്റവാളിയെന്ന പട്ടികയിലാണ് കോടതി സാമന്തയെ പെടുത്തിയിട്ടുള്ളത്. 20 വര്‍ഷത്തെ സര്‍ക്കാര്‍ കസ്റ്റഡിയാണ് വിചാരണയ്ക്ക് ശേഷം കോടതി ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്. 

പ്രതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിടാന്‍ കോടതി തീര്‍പ്പാക്കിയിരിക്കുന്നത്. കൃത്യമായ ചികിത്സയും മരുന്നും പ്രതിക്ക് കസ്റ്റഡി കാലത്ത് ഉറപ്പുവരുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios