പെണ്‍കുഞ്ഞിനെ ജിമ്മില്‍ പരിശീലിപ്പിക്കുന്ന ഒരു അച്ഛന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ജിമ്മിലെത്തിയ കുരുന്ന് ഭാരം ഉയർത്താൻ കഷ്ടപ്പെടുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം മകള്‍ക്കരികിലെത്തുന്ന അച്ഛന്‍ അവളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

അച്ഛന്‍ നല്‍കിയ പിന്തുണയില്‍ ഭാരം ഉയർത്തിയ സന്തോഷമാണ് പിന്നീട് മകളുടെ മുഖത്ത് കാണുന്നത്. തുടര്‍ന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന മകളെയും വീഡിയോയില്‍ കാണാം. ഇതിനകം മുപ്പത് ലക്ഷത്തിലധികം പേരാണ്  വീഡിയോ കണ്ടത്. 

 

Also Read: വര്‍ക്കൗട്ട് മെഷീന്‍ ഇല്ലാതെയും വ്യായാമം ചെയ്യാം; വീഡിയോയുമായി നടി