ജനങ്ങളുടെ ആഗ്രഹങ്ങൾ തങ്ങളാലാകുന്ന വിധം നിറവേറ്റുന്ന സംഘടനയാണ് മേയ്‌ക്ക്-എ-വിഷ് ഫൗണ്ടേഷൻ.കളക്ടറുടെ ഔദ്യോഗിക വാഹനത്തിലാണ് ഫ്ലോറ കളക്ട്രേറ്റിലെത്തിയത്.

11കാരി ​ഫ്ലോറ അസോദിയയുടെ ആ വലിയ സ്വപ്നം ഇപ്പോൾ സഫലമായിരിക്കുകയാണ്. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ​ഫ്ലോറയ്ക്ക് കലക്​ടറാവുക എന്നത് വലിയ സ്വപ്നമായിരുന്നു. എന്നാല്‍ അടുത്തിടെ അസുഖം മൂര്‍ച്ഛിച്ചതോടെ ഫ്ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കളക്ടർ ആകണമെന്ന ഫ്ലോറയുടെ സ്വപ്‌നം അഹമ്മദാബാദ് ജില്ലാ ഭരണകൂടം ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുകയാണ്.ഒരു ദിവസത്തേക്കാണ് ഫ്ലോറ കളക്ടർ പദവി വഹിച്ചത്.

ഗാന്ധിനഗര്‍ സ്വദേശിനിയായ ഫ്ലോറ ബ്രെയിന്‍ ട്യൂമര്‍ ബാധിതയാണ്​. കഴിഞ്ഞ മാസം ഒരു ശസ്​ത്രക്രിയക്ക്​ വിധേയയായതോടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങി. മേക് എ വിഷ്​ ഫൗണ്ടേഷനാണ്​ ഫ്ലോറയ്ക്ക്​ കലക്​ടര്‍ ആകണമെന്ന ആഗ്രഹം​ പറഞ്ഞതെന്ന് ​അഹമ്മദാബാദ്​ കലക്​ടര്‍ സന്ദീപ്​ സാങ്​ഗ്​ലെ പറഞ്ഞു.

ജനങ്ങളുടെ ആഗ്രഹങ്ങൾ തങ്ങളാലാകുന്ന വിധം നിറവേറ്റുന്ന സംഘടനയാണ് മേയ്‌ക്ക്-എ-വിഷ് ഫൗണ്ടേഷൻ.
കളക്ടറുടെ ഔദ്യോഗിക വാഹനത്തിലാണ് ഫ്ലോറ കളക്ട്രേറ്റിലെത്തിയത്. വലിയ ആഘോഷങ്ങളോടെയാണ് അധികൃതർ കുട്ടിയെ വരവേറ്റത്. 

സെപ്​റ്റംബര്‍ 25 ന്​ പിറന്നാള്‍ ആഘോഷിക്കുന്ന ഫ്ലോറയെ സമ്മാനങ്ങള്‍ നല്‍കിയാണ്​ മടക്കിയച്ചതെന്നും സന്ദീപ്​ സാങ്​ഗ്​ലെ പറഞ്ഞു. കളക്ടർ ആകണം എന്നതായിരുന്നു മകളുടെ ആ​ഗ്രഹം. എന്നാൽ ബ്രെയിൻ ട്യൂമർ പിടിപെട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫ്ലോറയുടെ ആരോഗ്യം മോശത്തിലാണ്. വിവിധ ശസ്ത്രക്രിയകൾ ചെയ്തെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് ഫ്‌ളോറയുടെ അച്ഛൻ അപൂർവ് അസോഡിയ പറഞ്ഞു. 

ഒക്ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്സിന്‍ കൂടി; അറിയേണ്ടതെല്ലാം