സ്ത്രീകള്‍ എപ്പോഴും സ്ത്രീകള്‍ക്ക് തന്നെ പ്രചോദനമാണ്. മോഡലും ബ്ലോഗറുമായ അക്ഷയ നവനീതനും അത്തരത്തില്‍ പ്രചോദനം നല്‍കുകയാണ് ഈ ഫോട്ടോഷൂട്ടിലൂടെ. ക്യാന്‍സര്‍ ബാധിച്ച് തലമുടി നഷ്ടപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് അക്ഷയ. 

തല മൊട്ടയടിച്ച് വിവാഹ ഗൗണിലാണ് അക്ഷയ അടുത്തിടെ ഫോട്ടോഷൂട്ട് നടത്തിയത്. ബോള്‍ഡ് ആന്‍റ്  ബ്യൂട്ടിഫുള്‍ എന്നാണ് ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയയുടെ കമന്‍റ്.  ക്യാന്‍സര്‍ രോഗികള്‍ക്ക് തന്‍റെ നീളമുളള തലമുടി മുറിച്ച് നല്‍കിയതിന് ശേഷമാണ് അക്ഷയ അവര്‍ക്കായി ഇത്തരമൊരു ആത്മവിശ്വാസം പകരുന്ന കാര്യം ചെയ്തത്. 

ചിത്രങ്ങള്‍ അക്ഷയ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഒപ്പം പലര്‍ക്കും ആത്മവിശ്വാസം പകരുന്ന തന്‍റെ ജീവിത അനുഭവം പങ്കുവെയ്ക്കുകയും ചെയ്തു. തടി കാരണം പല തരത്തിലുളള ബോഡി ഷെയ്മിങിന് ഇരയായ യുവതിയാണ് താന്‍ എന്ന് അക്ഷയ പറയുന്നു. സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് പോലും അധ്യാപകര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ സ്വയം എന്‍റെ കഴിവുകള്‍ തിരിച്ചറിയുകയാണ് എന്നും അക്ഷയ കുറിച്ചു.