Asianet News MalayalamAsianet News Malayalam

കൈകളില്ലാത്ത ചിത്രകാരൻ, കാലുകൊണ്ട് വരച്ച ചിത്രങ്ങളാണിവ...

ചിത്രകാരൻ മാത്രമല്ല, ഫൈൻ ആർട്സിൽ മാസ്റ്റർ ബിരുദധാരി കൂടിയാണ് ഇദ്ദേഹം. ഛത്തീസ്​ഗണ്ഡിലെ സംസ്കാരത്തെയും നാടൻ കലകളെയും പ്രതിപാദിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ. 

gokaran patil artist from chatisgarh
Author
Chhattisgarh, First Published Jun 30, 2020, 12:01 PM IST

ഛത്തീസ്​ഗണ്ഡ്:  ഇരുകൈകളുമില്ലാതെയായിരുന്നു ​ഗോകരൺ പാട്ടീൽ എന്നയാളുടെ ജനനം. എന്നാൽ ചിത്രകാരനാകുക എന്ന സ്വപ്നത്തിൽ നിന്ന് പിന്നോട്ട് പോകാൻ അദ്ദേഹം തയ്യാറായില്ല. കാലുകൊണ്ട് അതിമനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയനാകുകയാണ് ഛത്തീസ്​ഗണ്ഡ് സ്വദേശിയായ ഇദ്ദേഹം.

ശ്രവണ വൈകല്യമുള്ള വ്യക്തി കൂടിയാണ് ഇയാൾ. ഐഎഎസ് ഉദ്യോ​ഗസ്ഥയായ പ്രിയങ്ക ശുക്ല എന്നയാളാണ് ട്വിറ്ററിൽ ​ഗോകരൺ പാട്ടീൽ വരച്ച ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇവർ പങ്കിട്ട വീഡിയോയിൽ പാട്ടീൽ കാലുപയോ​ഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നത് കാണാം. കാൽവിരലുകൾക്കിടയിലാണ് ബ്രഷ് മുറുക്കിപ്പിടിച്ചിരിക്കുന്നത്. 

ഈ വീഡിയോയിൽ കാണുന്ന വ്യക്തിയുടെ പേര് ​ഗോകരൺ പാട്ടീൽ. ഇദ്ദേഹത്തിന് ശ്രവണ വൈകല്യമുണ്ട്. കൈകളില്ലാതെയാണ് ജനനം. എന്നിട്ടും കഠിനാധ്വാനം കൊണ്ട് മുന്നേറുകയാണ് ഇദ്ദേഹം. പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ഛത്തീസ്​ഗണ്ഡിലെ ഭീലായ് സ്വദേശിയാണ് ഇദ്ദേഹം.

ഇദ്ദേഹത്തിന്റെ ചിത്രങ്ങളെക്കാൾ കൂടുതൽ പ്രശംസ നേടുന്നത് കഠിനാധ്വാന മനോഭാവമാണ്. ചിത്രകാരൻ മാത്രമല്ല, ഫൈൻ ആർട്സിൽ മാസ്റ്റർ ബിരുദധാരി കൂടിയാണ് ഇദ്ദേഹം. ഛത്തീസ്​ഗണ്ഡിലെ സംസ്കാരത്തെയും നാടൻ കലകളെയും പ്രതിപാദിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ. നിരവധി മത്സരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios