Asianet News MalayalamAsianet News Malayalam

'ഇതാണ് നമ്മുടെ കുഞ്ഞ്'; ഗറില്ലയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കാനഡയിലെ ഒരു കാഴ്ചബംഗ്ലാവിലുള്ള ഗറില്ല, തന്‍റെ കുഞ്ഞിനെ സന്ദര്‍ശകരെ എടുത്ത് കാണിക്കുന്നതാണ് വീഡിയോയിലുള്ളത്. അഭിമാനത്തോടെ ഏറെ, സന്തോഷത്തോടെയാണ് ഈ അമ്മ കുഞ്ഞിനെ എല്ലാവരെയും കാണിക്കുന്നത്. 

gorilla shows her baby to visitors in zoo
Author
Canada, First Published Jul 29, 2022, 6:27 PM IST

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് ( Viral Videos ) സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ ( Animal Video ) കാഴ്ചക്കാരേറെയാണ്. ഇവയുടെ തനത് പെരുമാറ്റരീതികളും കളിയും കുസൃതികളുമെല്ലാം എപ്പോഴും മനുഷ്യരില്‍ കൗതുകമുണര്‍ത്താറുണ്ട്. 

അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. മൃഗങ്ങളുടെ വീഡിയോകള്‍ ( Animal Video ) നല്ലരീതിയില്‍ പങ്കുവയ്ക്കാറുള്ള 'വൈറല്‍ഹോഗ്' പേജിലാണ് ഈ വീഡിയോയും വന്നിരിക്കുന്നത്. 

കാനഡയിലെ ഒരു കാഴ്ചബംഗ്ലാവിലുള്ള ഗറില്ല, തന്‍റെ കുഞ്ഞിനെ സന്ദര്‍ശകരെ എടുത്ത് കാണിക്കുന്നതാണ് വീഡിയോയിലുള്ളത്. അഭിമാനത്തോടെ ഏറെ, സന്തോഷത്തോടെയാണ് ഈ അമ്മ കുഞ്ഞിനെ എല്ലാവരെയും കാണിക്കുന്നത്. 

പിഞ്ചുകുഞ്ഞിനെ കൈകളില്‍ തൂക്കിയെടുത്ത് ചില്ലുകൂട്ടിനപ്പുറമുള്ള ഏവരെയും കാണിച്ച ശേഷം, വാത്സല്യപൂര്‍വം അതിനെ ഉമ്മ വയ്ക്കുകയും ചേര്‍ത്ത് പിടിക്കുകയും കൊഞ്ചിക്കുകയുമെല്ലാം ചെയ്യുകാണ് അമ്മ. സന്ദര്‍ശകരെയും ഈ കാഴ്ച  ഒരുപോലെ ആഹ്ളാദിപ്പിച്ചിരിക്കുകയാണ്. ഇതും വീഡിയോയില്‍ വ്യക്തമായി കാണാം. 

ശരിക്ക് മനുഷ്യരെ പോലെ തന്നെയുണ്ട് എന്നാണ് ഈ വീഡിയോയ്ക്ക് അധികവും കമന്‍റായി ലഭിച്ചിരിക്കുന്നത്. ഇവരുടെ സ്നേഹവും സന്തോഷവും കാണുന്നത് മനസിന് ആശ്വാസം നല്‍കുന്നുവെന്നും ചിലര്‍ കുറിച്ചിരിക്കുന്നു. അതേസമയം വീഡിയോയ്ക്ക് വിമര്‍ശകരും ഏറിവരികയാണ്. കാഴ്ചബംഗ്ലാവ് സംസ്കാരത്തിനെതിരെയാണ് ഇവരുടെ രൂക്ഷവിര്‍ശനം. 

മൃഗങ്ങളെ ഈ രീതിയില്‍ കൂട്ടിലടച്ച് പ്രദര്‍ശനവസ്തുക്കളാക്കി മാറ്റുന്നത് മനുഷ്യരുടെ ക്രൂരതയാണെന്നും ഈ ക്രൂരതയ്ക്ക് അറുതി വരണമെന്നുമാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും വൈറലായ വീഡിയോ ( Viral Videos )  ഒന്ന് കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ViralHog (@viralhog)

Also Read:- ചെറിയ ബോട്ടില്‍ വന്നിടിച്ച് കൂറ്റൻ തിമിംഗലം; വീഡിയോ

Follow Us:
Download App:
  • android
  • ios