തീര്‍ച്ചയായും അല്‍പം പ്രായമായവര്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം കുറെക്കൂടി വിശാലമായ കാഴ്ചപ്പാടും പക്വതയാര്‍ന്ന നിര്‍ദേശങ്ങളും പങ്കുവയ്ക്കാനുണ്ടായിരിക്കും. സമാനമായ രീതിയില്‍ ബ്രേക്കപ്പിന് ശേഷം എങ്ങനെ മുന്നോട്ട് പോകണമെന്ന് കൊച്ചുമകള്‍ക്ക് ഉപദേശിച്ചുകൊടുക്കുന്ന ഒരമ്മൂമ്മയെ ആണിനി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.

പ്രണയബന്ധം തകരുന്നത് മിക്കവരെയും ഏറെ മോശമായി തന്നെ ബാധിക്കാറുണ്ട്. എത്ര മനക്കട്ടിയുള്ളവരാണെങ്കിലും ആത്മാര്‍ത്ഥമായ പ്രണയം നഷ്ടപ്പെടുമ്പോള്‍ അതില്‍ വേദന അനുഭവപ്പെടാം. എന്നാല്‍ നിശ്ചിത സമയത്തിന് ശേഷവും ബ്രേക്കപ്പ് നല്‍കിയ ആഘാതം മറികടക്കാൻ സാധിക്കുന്നില്ലെങ്കില്‍ അത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്. 

കാരണം ബ്രേക്കപ്പുണ്ടാക്കുന്ന മാനസികാഘാതം പിന്നീട് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ജോലി, കുടുംബം, സൗഹൃദങ്ങള്‍, സാമൂഹിക ജീവിതം എന്നിങ്ങനെ എല്ലാം കയ്യില്‍ നിന്ന് നഷ്ടമായിപ്പോകുകയും ചെയ്യുന്ന അവസ്ഥ വ്യക്തികള്‍ക്ക് ഉണ്ടായിക്കൂട.

തീര്‍ച്ചയായും അല്‍പം പ്രായമായവര്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം കുറെക്കൂടി വിശാലമായ കാഴ്ചപ്പാടും പക്വതയാര്‍ന്ന നിര്‍ദേശങ്ങളും പങ്കുവയ്ക്കാനുണ്ടായിരിക്കും. സമാനമായ രീതിയില്‍ ബ്രേക്കപ്പിന് ശേഷം എങ്ങനെ മുന്നോട്ട് പോകണമെന്ന് കൊച്ചുമകള്‍ക്ക് ഉപദേശിച്ചുകൊടുക്കുന്ന ഒരമ്മൂമ്മയെ ആണിനി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.

കണ്ടന്‍റ് ക്രിയേറ്ററായ കാവ്യ മാഥൂര്‍ ആണ് രസകരമായ, എന്നാല്‍ ഏറെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ പങ്കിട്ടത്. കാവ്യയുടെ അമ്മൂമ്മയാണത്രേ ഇത്. പ്രേമം 'പൊട്ടിക്കഴിഞ്ഞാല്‍' അല്ലെങ്കില്‍ ബ്രേക്കപ്പായാല്‍ ഉടനെ ജീവിതം തീര്‍ന്നുവെന്ന് ചിന്തിച്ച് ഡിപ്രഷനടിച്ച് ഇരിക്കുന്നവര്‍ക്കെല്ലാം ഏറെ പ്രതീക്ഷ പകരുന്ന ആശ്വാസമാകുന്ന വാക്കുകളാണിവര്‍ വീഡിയോയില്‍ പറയുന്നത്. 

'ഒരാള്‍ പോയാലെന്താണ്, അടുത്തയാളെ അന്വേഷിക്കണം. എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി ദുഖിക്കണം. ആകെയുള്ള ഒരേയൊരു ജീവിതം സങ്കടപ്പെട്ട് കളയുവാനുള്ളതാണോ? ഇവിടെയെന്താ ആണ്‍കുട്ടികള്‍ക്ക് പഞ്ഞമാണോ, ഒരാള്‍ പോയാല്‍ വേറെ ആള്‍ വരും. അതും മറ്റെയാളെക്കാള്‍ വളരെ നല്ല ആളായിരിക്കും വരുന്നത്...'- അമ്മൂമ്മ പറയുന്നു. 

നമുക്ക് താല്‍പര്യമില്ലാത്ത നമ്മളെ ഉള്‍ക്കൊള്ളാത്ത വ്യക്തികളുമായി കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്നതിലെ നിരര്‍ത്ഥകതയും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. വളരെ 'ഈസി'യായി, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് അമ്മൂമ്മ എല്ലാം സംസാരിക്കുന്നത്. ശരിക്കും ഈ വാക്കുകള്‍ ഒരുപാട് ആശ്വാസവും സന്തോഷവും നല്‍കുന്നതാണെന്നാണ് വീഡിയോ കണ്ട പലരും കുറിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- ഇന്ത്യയില്‍ ആദ്യമായി സ്വയം വിവാഹം ചെയ്ത യുവതി; പുതിയ സന്തോഷം പങ്കിട്ട് വീഡിയോ...