'ഹോട്ട് ആന്‍റ് ക്യൂട്ട്' എന്നാണ് ജാന്‍വിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ബോളിവുഡ് യുവനടിമാരില്‍  ജാന്‍വി കപൂറിന് ആരാധകര്‍  ഏറെയാണ്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവനടിയായ ജാന്‍വിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ജാന്‍വിയുടെ ജിമ്മിലെ വസ്ത്രം മുതല്‍ ജാന്‍വി ഉടുക്കുന്ന അമ്മ ശ്രീദേവിയുടെ സാരി വരെ ഫാഷന്‍ ലോകത്ത് വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഒരു മഞ്ഞ മാക്സി ഡ്രസ്സാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ച. 

ജാന്‍വി അണിഞ്ഞ മഞ്ഞ മാക്സി ഡ്രസ്സില്‍ എന്താണ് ഇത്ര പ്രത്യേകത എന്ന് ചോദിക്കുന്നവരുമുണ്ട്. കണ്ടാല്‍ വലിയ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും വില അത്ര കുറവൊന്നുമല്ല. പിങ്ക് നിറത്തിലുളള പൂക്കളും വി നെക്ക് ഡിസൈനിലുമുളള വളരെ നീളമുള്ള ഈ മഞ്ഞ മാക്സി ഡ്രസ്സില്‍ അതീവസുന്ദരിയായിരുന്നു ജാന്‍വി. ഇതിന്‍റെ വില 18,000 രൂപയാണ്.