ബോളിവുഡ് താരങ്ങള്‍ക്ക് വസ്ത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം വേണമെങ്കിലും ഇവര്‍ ചിലവാക്കും. വീടിന്‍റെ മുറ്റത്തോട്ട് ഇറങ്ങുന്നതിന് പോലും പതിനായിരങ്ങളുടെ വസ്ത്രം ധരിക്കുന്നവരാണ് പല സെലിബ്രിറ്റികളും. ഇവരുടെ വസ്ത്രങ്ങളെല്ലാം ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചയാകാറുമുണ്ട്. അടുത്തിടെ കരീന കപൂര്‍ ധരിച്ച ഒരു ജാക്കറ്റാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. 

ഡെനിം ജാക്കറ്റും ചാനലിന്‍റെ ഡ്രസ്സുമാണ് കരീന ധരിച്ചത്.  ആ വസ്ത്രത്തില്‍ കിടു ലുക്കിലായിരുന്നു കരീന.  Acne Studios-ന്‍റെ നീല പാച്ച്ഡ് ഡെനിം ജാക്കറ്റാണ് കരീന ധരിച്ചത്. 44,627 രൂപയാണ് ഈ ജാക്കറ്റിന്‍റെ വില.