മദ്യപാനം പ്രധാന പ്രശ്നമായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 - 214 കാലഘട്ടത്തിലാണ് ഈ പിഴ ചുമത്തല്‍ ആരംഭിച്ചത്...

അഹമ്മദാബാദ്: വെള്ളമടിച്ച് ബഹളമുണ്ടാക്കിയാല്‍ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുണ്ട്. എന്നാല്‍ ആ നിയമത്തില്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കിക്കാന്‍ വകുപ്പൊന്നുമില്ല. പക്ഷേ മദ്യപിച്ച് പിടിക്കപ്പെട്ടാല്‍ മട്ടന്‍ കറിയുണ്ടാക്കി വിരുന്ന് നല്‍കേണ്ടി വരും, നിങ്ങള്‍ ഗുജറാത്തിലാണെങ്കില്‍. 

മദ്യപിച്ച് പിടിക്കപ്പെട്ടാല്‍ ഗ്രാമത്തിലേക്ക് കയറമെങ്കില്‍ 20000 മോ 25000 മോ പിഴ ചുമത്തണം. മാത്രമല്ല ഗ്രാമത്തിലുള്ളവര്‍ക്ക് പാര്‍ട്ടി നടത്തണം. അതും മട്ടന്‍ വിഭവങ്ങള്‍ നിറഞ്ഞ പാര്‍ട്ടി. ബാനസ്കന്ത ജല്ലിയിലെ ഘട്ടിസിതാര ഗ്രാമത്തിലാണ് വിചിത്രവും എന്നാല്‍ രസകരവുമായ ഈ നിയമം നിലവിലുളളത്. 

മദ്യപാനം പ്രധാനമപ്രശ്നമായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 - 214 കാലഘട്ടത്തിലാണ് ഈ പിഴ ചുമത്തല്‍ ആരംഭിച്ചത്. മദ്യപിച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നതടക്കം കൂടിയപ്പോഴായിരുന്നു ഇത്തരമൊരു നടപടി ഗ്രാമത്തില്‍ ആരംഭിച്ചത്. 

മദ്യപിച്ച് ഒരാളെ കണ്ടെത്തിയാല്‍ 20000 രൂപയാണ് പിഴ. അയാള്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയാല്‍ 5000 രൂപ കൂടി പിഴയടക്കേണ്ടി വരും. കൂടാതെ ഗ്രാമത്തിലെ 750 മുതല്‍ 800 പേര്‍ വരെയുള്ളവര്‍ക്ക് മട്ടന്‍ കറികള്‍ ഉള്ള സദ്യ നല്‍കേണ്ടി വരും. 20000 രൂപയോളമാകും ഇത്തരത്തിലൊരു പാര്‍ട്ടി നടത്താന്‍. 

ഇത് മദ്യപരുടെ എണ്ണം കുറച്ചിട്ടുണ്ടെന്നാണ് ഗ്രാമമുഖ്യന്‍ പറയുന്നത്. ആദ്യ വര്‍ഷം രണ്ടോ മൂന്നോ പേരെയാണ് പിടികൂടിയത്. 2018 ല്‍ ഇത് ഒരാള്‍ മാത്രമായി. 2019 ല്‍ ഇതുവരെ ആരെയും മദ്യപിച്ചതിന്‍റെ പേരില്‍ പിടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.