ചർമ്മസംരക്ഷണത്തിനും ശരീര സൗന്ദര്യത്തിനും ഏറെ പ്രധാന്യം കൊടുക്കുന്നവരാണ് ജാപ്പനീസ് സ്ത്രീകൾ. അമിതവണ്ണം ഉള്ള ഒരാളെ ജപ്പാന്‍കാര്‍ക്കിടയില്‍ കാണാന്‍ തന്നെ വളരെ പ്രയാസമായിരിക്കും. ഇവരുടെ സൗന്ദര്യ രഹസ്യത്തിന് പിന്നില്ലെന്താണ് എന്നതിനെ കുറിച്ചറിയാൻ പലർക്കും താൽപര്യം കാണുമായിരിക്കുമല്ലോ. പ്രധാനമായി ഇവർ ആറ് കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഏതൊക്കെയാണെന്ന് അറിയേണ്ടേ...?  
 
ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തും...

ജാപ്പനീസ് സ്ത്രീകൾ അവരുടെ ഡയറ്റ് പ്ലാനിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്താറുണ്ട്. പച്ചക്കറികളിൽ ധാരാളം  പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ തടയുകയും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബ്രോക്കോളി, കോളിഫ്ളവർ, ബ്രസെൽസ് മുളകൾ, ചൈനീസ് കാബേജ് എന്നിവയ്ക്കാണ് അവർ കൂടുതൽ പ്രധാന്യം കൊടുക്കുന്നത്.

കാരണം, ഇവയിൽ ഉയർന്ന അളവിൽ പോഷകങ്ങൾ, വിറ്റാമിൻ സി, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. ഈ പച്ചക്കറികൾ ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല, പച്ചക്കറികൾ പാചകം ചെയ്യുന്ന ലൈറ്റ് സ്റ്റീമിംഗ് ഉൾപ്പെടുന്നു. ഇത് പോഷകങ്ങൾ നഷ്ടപ്പെടാതെ പച്ചക്കറികൾ പാചകം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ്.

സീ ഫുഡ് ധാരാളം ഉൾപ്പെടുത്തുന്നു...

മത്സ്യത്തിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.മാത്രമല്ല, അകാല വാർദ്ധക്യം തടയാനും സൂര്യതാപം ഉണ്ടാകാതിരിക്കാനും ഒമേഗ 3 സഹായിക്കും, അതുവഴി ചർമ്മത്തെ ആരോഗ്യകരവും തിളക്കവും മിനുസമാർന്നതുമായി നിലനിർത്തുന്നു. 

റെഡ് മീറ്റ് ഒഴിവാക്കും...

ജാപ്പനീസ് സ്ത്രീകൾ റെഡ് മീറ്റ് വളരെ കുറഞ്ഞ അളവിലാണ് കഴിക്കാറുള്ളത്. കാരണം, റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂടാനും അമിതവണ്ണത്തിന് കാരണമാകുകയും ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൊഴുപ്പ് കൂടിയ പല ഭക്ഷണങ്ങളും അവർ ഒഴിവാക്കാറാണ് പതിവ്. പിസ്സ, വറുത്ത ഭക്ഷണങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങളിൽ അധികം കലോറി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. 

​ഗ്രീൻ ടീ പ്രധാന ഡ്രിങ്ക്...

ജപ്പാനിലെ ഏറ്റവും ജനപ്രിയമായ ഡ്രിങ്കാണ് ഗ്രീൻ ടീ. ക്യാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ നിറഞ്ഞിരിക്കുന്നു. ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കുന്നത് ചർമ്മം തിളക്കമുള്ളതാക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. ചൂടുവെള്ളത്തിലെ കുളി...

ചൂടുവെള്ളത്തിലെ കുളി ജപ്പാന്‍കാരുടെ ജീവിതചര്യയുടെ ഭാഗമാണ്. മസില്‍ റിലാക്സ് ചെയ്യാനും രക്തചംക്രമണം കൂട്ടാനും ഇതവരെ സഹായിക്കും. 

ഭക്ഷണം കുറഞ്ഞ അളവില്‍...

കൂടിയ അളവില്‍ ആഹാരം വാരി കഴിക്കാതെ കുറഞ്ഞ അളവില്‍ ആഹാരം കഴിക്കുന്ന ആളുകള്‍ ആണ് ജപ്പാന്‍കാര്‍. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം പോലും അവര്‍ക്കില്ല.